HOME
DETAILS

'അന്ന് ഞാൻ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു'; മാധ്യമങ്ങളോട് പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ

  
Ajay
April 19 2025 | 15:04 PM

I Was in a Mental Health Center Shine Tom Chackos Brother Joe Mocks Media After Actors Arrest

കൊച്ചി: ലഹരി ഉപയോഗം സംബന്ധിച്ച കേസിൽ നടൻ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ, സഹോദരന്‍ ജോ ജോണ്‍ ചാക്കോയുടെ പ്രതികരണം സാമൂഹ്യമാധ്യമങ്ങളിൽ ചിരിയും ചര്‍ച്ചയും ഉണ്ടാക്കുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പരിഹാസപരമായിട്ടാണ് മറുപടി നൽകിയത്.

ഷൈനിനെ ഡീ-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യം അഭിമുഖീകരിച്ച ജോ ജോണ്‍, “ആ സമയത്ത് താന്‍ വീട്ടിലില്ലായിരുന്നുവെന്നും തന്നെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് അയച്ചിരിക്കുകയായിരുന്നുവെന്നും,”മെന്നാണ് മറുപടി നൽകിയത്.

അടുത്തതായി, ഷൈന്‍ ലഹരി ഇടപാടുകാരനായ സജീറുമായി നടത്തിയതെന്ന ആരോപിക്കപ്പെടുന്ന 20,000 രൂപയുടെ ഇടപാടിനെക്കുറിച്ചുള്ള ചോദ്യത്തിന്, "ഞാന്‍ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണെന്നായിരുന്നു സഹോദരന്റെ പരിഹാസം നിറഞ്ഞ പ്രതികരണം.

ജാമ്യത്തിനായി പൊലീസ് സ്റ്റേഷനിൽ എത്തിയതിന്റെ പ്രസക്തിയെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “ഞാൻ ചേട്ടനെ കൊണ്ടുപോകാനാണ് വന്നത്,” എന്നും “ഡീ അഡിക്ഷന്‍ സെന്ററിൽ പോകുന്നതെന്താണ്, നിങ്ങളാരും പോയിട്ടില്ലേയോ?” എന്നും പരിഹാസത്തോടെ ചോദിച്ചു.

ഇന്നാണ് ഷൈന്‍ ടോം ചാക്കോയെ NDPS ആക്ടിലെ സെക്ഷനുകൾ 27, 29 പ്രകാരം അറസ്റ്റ് ചെയ്തത്.ഷൈന്‍ ടോം ചാക്കോയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ലഹരി ഉപഭോഗവുമായി ബന്ധപ്പെട്ട ഈ കുറ്റത്തിന് ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ലഭിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago