
Hajj 2025: പുതിയ ഹജ്ജ് ചട്ടങ്ങള്‍ പുറത്ത്: എന്‍ട്രി നിയമങ്ങള്‍, പെര്‍മിറ്റുകള്‍, പിഴകള്‍..; നിങ്ങള്‍ക്കാവശ്യമായ പൂര്‍ണ്ണ ഗൈഡ്

ദുബായ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണിന്റെ ഭാഗമായി ഈ മാസം 23 മുതലാണ് സഊദി അറേബ്യ വാര്‍ഷിക ഹജ്ജ് പ്രവേശന ചട്ടങ്ങള്‍ നടപ്പിലാക്കി തുടങ്ങുന്നത്. വിശുദ്ധ നഗരമായ മക്കയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളും സന്ദര്‍ശകരും ഔദ്യോഗിക പ്രവേശന അനുമതി നേടിയിരിക്കണമെന്നതുള്പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ സുരക്ഷയും സംഘാടനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഇവ സഊദി പൗരന്മാര്ക്കും പ്രവാസികള്‍ക്കും ഒരുപോലെ ബാധകമാണ്.
മക്കയിലേക്ക് കടക്കാന്‍ പെര്‍മിറ്റ്
ഏപ്രില്‍ 29 മുതല്‍ ഹജ്ജ് പെര്‍മിറ്റുകളില്ലാതെ മക്കയിലേക്കുള്ള പ്രവേശനത്തിന് വിലക്കുണ്ട്. സൗദി പൗരന്മാര്ക്കും താമസക്കാര്‍ക്കും ഇനി ഹജ്ജ് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമെ മക്കയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. സാധുവായ രേഖകള്‍ ഇല്ലാത്തവരെ നഗരത്തിന് ചുറ്റുമുള്ള സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ഉംറ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസകള്‍ എന്നിവ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അനുമതിയല്ല.
ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ വരവിനായി രാജ്യം തയ്യാറെടുക്കുമ്പോള്‍ പ്രവേശനം സുഗമമാക്കുന്നതിനും തിരക്ക് തടയുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ നയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മക്കയില്‍ പ്രവേശിക്കാന്‍ ഇതില്‍ ഒരു രേഖ നിര്‍ബന്ധം
- 1 മക്കയില്‍ ജോലി ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ അംഗീകരിച്ച സാധുവായ പെര്‍മിറ്റ്
- 2 മക്കയില്‍ രജിസ്റ്റര്‍ ചെയ്ത താമസ രേഖ
- 3 ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റ്
എന്‍ട്രി പെര്‍മിറ്റിന് എങ്ങനെ അപേക്ഷിക്കാം
ഏകീകൃത പെര്‍മിറ്റ് സംവിധാനമായ തസ്രീഹുമായി (Tasreeh) ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ അബ്ഷര്‍ (Absher Individuals), മുഖീം (Muqeem) എന്നിവ വഴി ഇലക്ട്രോണിക് രീതിയില്‍ എന്‍ട്രി പെര്‍മിറ്റ് നേടാവുന്നതാണ്. ഹജ്ജ് സീസണില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് ഓഫീസുകളോ മറ്റ് കേന്ദ്രങ്ങളോ സന്ദര്‍ശിക്കാതെ തന്നെ ഈ പോര്‍ട്ടലുകള്‍ വഴി അപേക്ഷിക്കാം.
എല്ലാ തീര്‍ത്ഥാടകരും തസ്രീഹ് സംവിധാനവുമായി യുമായി ബന്ധിപ്പിച്ചിരിക്കുന്ന ഔദ്യോഗിക 'നുസുക്' പ്ലാറ്റ്ഫോം വഴി മാത്രമേ ഹജ്ജ് പെര്‍മിറ്റുകള്‍ നേടാവൂവെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
വ്യാജ ഹജ്ജ് വിസക്കെതിരേ മുന്നറിയിപ്പ്
ലൈസന്‍സില്ലാത്ത താമസസൗകര്യമോ ഗതാഗതമോ വാഗ്ദാനം ചെയ്യുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് കാമ്പെയ്നുകള്‍ക്കെതിരെ അധികാരികള്‍ മുന്നറിയിപ്പ് നല്കി. അടിയന്തര ഹോട്ട്ലൈനുകള്‍ വഴിയോ പ്രാദേശിക അധികാരികളെയോ അത്തരം ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരോടും പ്രവാസികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
പെര്‍മിറ്റുകള്‍ക്ക് തസ്രീഹ് പ്ലാറ്റ്ഫോം
സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ്ഡിഎഎഎ) യുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അടുത്തിടെയാണ് തസ്രീഹ് പ്ലാറ്റ്ഫോം ആരംഭിച്ചത്.
മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്ന തീര്‍ത്ഥാടകര്‍, തൊഴിലാളികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, അംഗീകൃത വാഹനങ്ങള്‍ എന്നിവയ്ക്ക് ഈ കേന്ദ്രീകൃത സംവിധാനം ആണ് പെര്‍മിറ്റ് നല്‍കുന്നത്. പെര്‍മിറ്റ് ഉടമകള്‍ക്ക് 'തവക്കല്‍നാ' ആപ്പ് (Tawakkalna app) വഴി അവരുടെ അനുമതികള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ഉംറ വിസ സമയപരിധി
ഹജ്ജ് സീസണിന് മുന്നോടിയായി നിലവില്‍ രാജ്യത്തുള്ള ഉംറ വിസയില്‍ എത്തിയവര്‍ ഏപ്രില്‍ 29ന് മുമ്പായി രാജ്യം വിടേണ്ടതാണ്. അതിന് ശേഷം രാജ്യത്ത് ഉംറ വിസയിലെത്തി തങ്ങുന്നവര്‍ കടുത്ത നടപടി നേരിടേണ്ടിവരും. ഈ തീയതിക്ക് ശേഷം ഇവിടെ താമസിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ നാടുകടത്തല്‍, തടവ്, കനത്ത പിഴ എന്നിവ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
New Hajj regulations explained a complete guide to entry rules, permits, and penalties
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി രണ്ടരവയസുകാരന്റെ ദേഹത്തു കയറി ദാരുണാന്ത്യം
Kerala
• 2 days ago
കേരളത്തിലെ വിമാനത്താവളങ്ങളിൽ പുതിയ മാർഗനിർദേശം; ത്രിതല പരിശോധനയുമായി യാത്രക്കാർ നിർബന്ധമായും സഹകരിക്കണം
Kerala
• 2 days ago
എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്കു പരിക്ക്
Kerala
• 2 days ago
സ്കൂൾ പ്രവേശന സമയത്തെ പി.ടി.എ ഫീസ് പിരിവിന് മാർഗനിർദേശം: അമിതമായ ഫീസ് ഈടാക്കിയാൽ പി.ടി.എ പിരിച്ചു വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 2 days ago
റിയാദില്‍ അനാശാസ്യ പ്രവര്‍ത്തനം: പ്രവാസി യുവതികള്‍ അറസ്റ്റില്‍; ഇടപാടുകാരെ ക്ഷണിച്ചത് സമൂഹമാധ്യമങ്ങളിലൂടെ
latest
• 2 days ago
പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി; അതിർത്തി ജില്ലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു
National
• 2 days ago
പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates
latest
• 2 days ago
പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• 2 days ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• 2 days ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• 2 days ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• 3 days ago
ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• 3 days ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 3 days ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 3 days ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 3 days ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 3 days ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 3 days ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 3 days ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 3 days ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 3 days ago
യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു
International
• 3 days ago