HOME
DETAILS

സെവൻസ് ഫുട്ബോളിൽ മായാജാലം തീർത്ത 'ന്യൂമാൻ' ഇനിയില്ല; ഐതിഹാസിക യാത്രക്ക് അന്ത്യം

  
Sudev
April 20 2025 | 03:04 AM

Newman who created magic in sevens football is no more the legendary journey has come to an end

മഞ്ചേരി: നീണ്ടു വെളുത്ത് ബുള്‍ഗാന്‍ താടി വച്ച് മലബാറിൻ്റെ നുഅ്മാൻ സെവന്‍സ് മൈതാനങ്ങളിലും പന്തുതട്ടുമ്പോൾ കാണികൾ ഒരു വിദേശകളിക്കാരനെ കാണും. അവർക്ക് നുഅ്മാൻ എന്നും 'ന്യൂമാൻ' ആയിരുന്നു. കാൽപന്ത് കൊണ്ട് ഇന്ദ്രജാലം തീർത്ത് കളിക്കളത്തില്‍ തോല്‍ക്കാത്ത മനസുമായി പ്രതിരോധ കോട്ട തീര്‍ത്ത മലബാറിൻ്റെ സ്വന്തം നുഅ്മാൻ എന്നന്നേക്കുമായി കളമൊഴിഞ്ഞു. പതിറ്റാണ്ടുകളോളം ഫുട്‌ബോള് പ്രേമികളെ ത്രസിപ്പിച്ച ഫുട്‌ബോള്‍ താരം ഇന്നലെ രാവിലെയാണ് ജീവിത മൈതാനത്തുനിന്നും മടങ്ങുന്നത്.

മഞ്ചേരി കിടങ്ങഴിയിലെ വീട്ടിലായിരുന്നു അന്ത്യം. പ്രതിരോധ നിരയിൽ നുഅ്മാൻ നിലയുറപ്പിച്ചാൽ പിന്നെ ഗാലറി ആരവം മുഴക്കും. അതൊരു വിശ്വാസമായിരുന്നു. പന്തുമായി എതിരാളി നുഅ്മാനെ മറികടക്കില്ലെന്ന വിശ്വാസം. ഒരുകാലത്ത് കേരളത്തിന്റേയും ഇന്ത്യയുടെയും കളി മൈതാനങ്ങളില്‍ കത്തിജ്വലിച്ച പ്രതിഭ. കോഴിക്കോട്ടുകാരന്‍ നുഅ്മാന്‍. ജനിച്ചതും വളര്‍ന്നതും ഫുട്ബോൾ കളരിയുമെല്ലാം കോഴിക്കോടായിരുന്നു. ഫുട്‌ബോള്‍ കരിയറിന്റെ അവസാനത്തിലാണ് മഞ്ചേരിയിലെത്തുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും മാറി ബോംബെയില്‍ നിന്ന് മടങ്ങിയ ശേഷം മാതാപിതാക്കളുടെ ജോലി കാരണം മഞ്ചേരിയില്‍ താമസമാക്കുകയായിരുന്നു.

മഹാരാഷ്ട്രയുടെ സന്തോഷ് ട്രോഫി ടീമിൽ നുഅ്മാൻ ഇടംപിടിച്ചു. ആദ്യ മത്സരത്തിൽ തൻ്റെ വരവറിയിച്ചുള്ള പ്രകടനം അദ്ധേഹം കാഴ്ചവച്ചു. 1970 മുതല്‍ 1990 വരെയുള്ള കാലഘട്ടങ്ങളില്‍ രാജ്യത്തെ പ്രമുഖ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. പിന്നീട് സെവന്‍സ് മൈതാനങ്ങളിൽ തിളങ്ങി. സെവന്‍സില്‍ യാസ് നിലമ്പൂരിലാണ് നുഅ്മാന്‍ കൂടുതലും കളിച്ചത്. ടൗണ്‍ ടീം അരീക്കോട് ഉള്‍പ്പെടെയുള്ള ടീമുകളിലും ഇറങ്ങി. കോഴിക്കോട് യങ് ചാലഞ്ചേഴ്‌സിലൂടെയാണ് കളിയുടെ തുടക്കം. 1970-80 കളില്‍ അക്കാലത്തെ രാജ്യത്തെ തന്നെ ടോപ്പ് ക്ലബ്ബായ ബോംബെ മഫതലാലിന്റെ പ്രതിരോധത്തിലെ സ്റ്റാര്‍ ഡിഫണ്ടറായി. ലോകത്ത് തന്നെ അറിയപ്പെടുന്ന തുണി കമ്പനിയുടെ ടീം വിവിധ ടൂര്‍ണമെന്റുകളില്‍ മിന്നിതിളങ്ങിയപ്പോള്‍ ഈ മലയാളിയായിരുന്നു പ്രതിരോധത്തിലെ വന്‍മതില്‍. ഹാര്‍വുഡ് ലീഗിലും റോവേഴ്സ് കപ്പിലുമെല്ലാം അരവിന്ദ് മഫതലാലിന്റെ ടീം മുന്നേറിയത്  നുഅ്മാന്റെ കൂടെ കരുത്തിലായിരുന്നു. നാഗ്ജിയിലടക്കം നിരവധി സംസ്ഥാന ദേശീയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ വിവിധ ക്ലബ്ബുകള്‍ക്ക് ജഴ്‌സിയണിഞ്ഞു.

സെന്‍ട്രല്‍ ബാങ്ക്, ടാറ്റ ഫുട്‌ബോള്‍ ക്ലബ്ബ് എന്നിവക്കും ബൂട്ടുകെട്ടി. സുബ്രതോ ഭാട്ടാചാര്യയൊക്കെ ഇന്ത്യന്‍ ടീമില്‍ ജ്വലിച്ചുനില്‍ക്കുന്ന കാലത്ത്  നുഅ്മാന് ഒരിക്കല്‍ സീനിയര്‍ ടീമിലേക്കും ക്ഷണം ലഭിച്ചു. പ്രശ്സതരായ ബോംബെ മഫതലാലിന്റെ സ്റ്റാര്‍ ഡിഫണ്ടറായിരുന്നു നുഅ്മാൻ. ഹാര്‍വുഡ് ലീഗിലും റോവേഴ്സ് കപ്പിലുമെല്ലാം അരവിന്ദ് മഫതലാലിന്റെ തുണി കമ്പനി ടീം വെന്നിക്കൊടി പാറിക്കുമ്പോള്‍ പ്രതിരോധം നുഅമാന്റെ കാലുകളിലാണ് വിശ്വാസമര്‍പ്പിച്ചത്. മികച്ച ഫുട്‌ബോള്‍ താരങ്ങളായ ഭാസ്‌കര്‍ മീഠി, ശ്യാം ഥാപ്പ, രഞ്ജിത്ത് ഥാപ്പ, ബീര്‍ ബഹദൂര്‍, അമര്‍ ബഹദൂര്‍ എന്നിവരായിരുന്നു അക്കാലത്ത് നുഅ്മാന്റെ ടീം മേറ്റ്‌സ്. സെവൻസ് മൈതാനങ്ങളിൽ നുഅ്മാനെ കണ്ടാൽ വിദേശ താരമാണെന്ന് കാണികൾ ഉറപ്പിച്ച സംഭവം ഉണ്ടായി. ഇതിനായി ഗാലറി ബറ്റ് വച്ചു. കാൽപന്തുകളിയുടെ സൗന്ദര്യം അനേകം കാണികളുടെ മനസിൽ അടയാളപ്പെടുത്തിയാണ് നുഅ്മാൻ കളം വിടുന്നത്.

Newman who created magic in sevens football is no more the legendary journey has come to an end



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago