ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ അവതരിപ്പിക്കാന്‍ അപ്പോളോ ഗോ; പരീക്ഷണയോട്ടം ഉടന്‍
ദുബൈ: ബൈഡുവിന്റെ അപ്പോളോ സര്‍വീസ് ദുബൈയില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ ആരംഭിക്കും. അടുത്ത വര്‍ഷത്തോടെ സംരഭത്തിന് തുടക്കം കുറിക്കാന്‍ ആകുമെന്നാണ് കരുതുന്നത്.
എമിറേറ്റിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വലിയ തോതില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ പുറത്തിറക്കുന്നതിനായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന RT6ന്റെ ഏറ്റവും പുതിയ എഡിഷനായിരിക്കും അപ്പോളോ ഗോ ദുബൈയില്‍ വിന്യസിക്കുക. ഓട്ടോമേഷന്റെയും സുരക്ഷയുടെയും നിലവാരം ഉറപ്പാക്കാന്‍ ഈ വാഹനങ്ങളില്‍ 40 സെന്‍സറുകളും ഡിറ്റക്ടറുകളും ഘടിപ്പിക്കും.
'ഈ മോഡല്‍ ഇതിനകം ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്, ചൈനയിലെ ഉപയോക്താക്കളില്‍ നിന്ന് വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്,' ആര്‍ടിഎ പറഞ്ഞു. വരും മാസങ്ങളില്‍ 50 വാഹനങ്ങളുമായി ഡാറ്റാ ശേഖരണവും പരീക്ഷണ ഘട്ടവും ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സംരംഭം 1,000 ടാക്‌സികളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് അപ്പോളോ ഗോയുടെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി സംരംഭമാണ് ദുബൈയിലേത്.
ഇതുവരെ, കമ്പനി 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗ് നടത്തിയിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ഡ്രൈവറില്ലാ ടാക്‌സി യാത്രകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാ ടാക്‌സി ഓപ്പറേറ്ററാണ് അപ്പോളോ ഗോ.
മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഡ്രൈവറില്ലാ ടാക്‌സി സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമായെന്ന് ആര്‍ടിഎയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. 2030 ആകുമ്പോഴേക്കും ദുബൈയിലെ എല്ലാ യാത്രകളുടെയും 25 ശതമാനം ഡ്രൈവറില്ലാ ടാക്‌സി യാത്രകളാക്കി മാറ്റുക എന്നതാണ് ദുബൈ ലക്ഷ്യമിടുന്നത്. 2016 മുതല്‍ ആര്‍ടിഎ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ നടത്തിവരുന്നു.
Baidu's Apollo Go will begin testing 100 autonomous RT6 robotaxis in Dubai in 2025, aiming for full operations by 2026 and expanding to 1,000 vehicles by 2028, supporting Dubai's autonomous transport goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."