ഭവനനിര്‍മാണ പദ്ധതി: അപേക്ഷിക്കാം
ആലപ്പുഴ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വീട് നിര്‍മിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടര ലക്ഷം രൂപ ധനസഹായം നല്‍കും. ബാധ്യതകളില്ലാത്ത രണ്ട് സെന്റ് സ്ഥലം ഉണ്ടായിരിക്കണം.
സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ബി.പി.എല്‍. കുടുംബം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകള്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തില്‍ നേരിട്ട് അപേക്ഷ നല്‍കാം. അപേക്ഷാഫോമും വിശദവിവരങ്ങളും ംംം.ാശിീൃശ്യേംലഹളമൃല.
സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും കളക്ടറേറ്റിലെ ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗത്തിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251675, 2251549.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."