HOME
DETAILS

ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി

  
Sudev
April 21 2025 | 06:04 AM

MS Dhoni Talks About Jasprit Bumrah Performance Against CSK in IPL 2025

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഒമ്പത് വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. ഈ സീസണിലെ ചെന്നൈയുടെ ആറാം തോൽവിയായിരുന്നു ഇത്. 

മത്സരത്തിൽ മുംബൈക്കായി മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയെക്കുറിച്ച് ചെന്നൈ നായകൻ എംഎസ് ധോണി സംസാരിച്ചിരുന്നു. മത്സരത്തിൽ ടീമിന് കുറച്ചു റൺസ് കൂടി ആവശ്യമായിരുന്നുവെന്നും എന്നാൽ ബുംറ അതിനു അനുവദിച്ചില്ലെന്നുമാണ് ധോണി പറഞ്ഞത്. 

''മത്സരത്തിൽ ഞങ്ങൾ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഞങ്ങൾക്ക് കുറച്ചു കൂടി റൺസ് ആവശ്യമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ബൗളറാണ് ജസ്പ്രീത് ബുംറ. അദ്ദേഹം ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല'' ധോണി മത്സരശേഷം പറഞ്ഞു.  

മത്സരത്തിൽ നാല് ഓവറിൽ വെറും 25 റൺസ് മാത്രം വിട്ടു നൽകി രണ്ട് വിക്കറ്റുകളാണ്‌ ബുംറ നേടിയത്. ധോണിയുടെയും ശിവം ദുബെയുടെ വിക്കറ്റുമാണ് ബുംറ നേടിയത്. ബുംറക്ക് പുറമെ മിച്ചൽ സാന്റ്നർ, അശ്വനി കുമാർ, ദീപക് ചഹർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

രോഹിത് ശർമയുടെയും സൂര്യകുമാർ യാദവിന്റെയും അർദ്ധ സെഞ്ച്വറി പ്രകടനങ്ങളുടെ കരുത്തിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. രോഹിത് 45 പന്തിൽ നാലു ഫോറുകളും ആറ് സിക്സുകളും ഉൾപ്പെടെ 76 റൺസാണ് നേടിയത്. സൂര്യകുമാർ യാദവ് 30 പന്തിൽ 68 റൺസും നേടി. ആറ് ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ആറ് തോൽവിയും അടക്കം നാല് പോയിന്റാണ് ചെന്നൈയുടെ കൈവശമുള്ളത്. എപ്രിൽ 25ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. 

MS Dhoni Talks About Jasprit Bumrah Performance Against CSK in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  19 hours ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  19 hours ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  19 hours ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  19 hours ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  19 hours ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  19 hours ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  19 hours ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 hours ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  20 hours ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  20 hours ago