HOME
DETAILS

ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും

  
Web Desk
April 22, 2025 | 4:26 AM

Havent Visited Yet These Popular Tourist Attractions in Dubai Are Temporarily Closing

ദുബൈ: ദുബൈയിലെ താപനില കുതിച്ചുയരുന്നതിനാല്‍, നഗരത്തിലെ ഏറ്റവും പ്രശസ്തമായ പല വിനോദസഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിടുകയും സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബര്‍ മാസങ്ങളില്‍ വീണ്ടും തുറക്കുകയും ചെയ്യും. ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവ ഒരു മാസത്തിനുള്ളില്‍ തന്നെ അടച്ചുപൂട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിങ്ങള്‍ ഇതുവരെ ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍, അവ അടച്ചുപൂട്ടുന്നതിനു മുമ്പ് കുറച്ചുദിവസത്തേക്ക് കൂടി നിങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.

ഗ്ലോബല്‍ വില്ലേജ്
ഗ്ലോബല്‍ വില്ലേജിന്റെ 29ാമത് സീസണ്‍ 2025 മെയ് 11 ന് ഔദ്യോഗികമായി അവസാനിക്കും. അടുത്തിടെ, ഓപ്പണ്‍ എയര്‍ ഡെസ്റ്റിനേഷന്‍ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അവസാന തീയതി പ്രഖ്യാപിച്ചിരുന്നു.

2024 ഒക്ടോബര്‍ 16ന് തുറന്ന ഈ കേന്ദ്രം, ജോര്‍ദാന്‍, ഇറാഖ്, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കം 90ലധികം രാജ്യങ്ങളഇലെ സംസ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഈ സീസണില്‍ പുതിയ പവലിയനുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സന്ദര്‍ശകര്‍ക്ക് 175 ലധികം റൈഡുകള്‍, ഗെയിമുകള്‍, ആകര്‍ഷണങ്ങള്‍ എന്നിവ ആസ്വദിക്കാം. കൂടാതെ പുതുതായി ആരംഭിച്ച റെസ്റ്റോറന്റ് പ്ലാസ ഉള്‍പ്പെടെ 250ലധികം ഡൈനിംഗ് ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 11 ഇരുനില റെസ്റ്റോറന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

തുറക്കുന്ന സമയം: ഞായര്‍-ബുധന്‍: വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 12 വരെ

വ്യാഴാഴ്ച-ശനി: വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെ

ചൊവ്വാഴ്ചകള്‍ (പൊതു അവധി ദിവസങ്ങള്‍ ഒഴികെ) കുടുംബങ്ങള്‍ക്കും, ദമ്പതികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി നീക്കിവച്ചിരിക്കുന്നു.

ടിക്കറ്റ് നിരക്കുകള്‍: ഞായറാഴ്ചയിലെ പ്രവേശന ഫീസ്: ഒരാള്‍ക്ക് 25 ദിര്‍ഹം.
മറ്റു ദിവസങ്ങളിലെ പ്രവേശന ഫീസ്: ഒരാള്‍ക്ക് 30 ദിര്‍ഹം.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, 65 വയസ്സിനു മുകളിലുള്ളവര്‍ക്കും, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്.

ദുബൈ മിറക്കിള്‍ ഗാര്‍ഡന്‍
2024 ഒക്ടോബറില്‍ പതിമൂന്നാം സീസണിനായി തുറന്ന ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ ജൂണ്‍ 15ന് അടച്ചുപൂട്ടുമെന്ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. ജൂണ്‍ 15 വരെയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ മാത്രമേ ലിസ്റ്റ് ചെയ്യുന്നുള്ളൂ.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്‌പോദ്യാനം 72,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ്. ഇതില്‍ 150 ദശലക്ഷത്തിലധികം പൂക്കള്‍ മനോഹരമായ ഡിസൈനുകളില്‍ ക്രമീകരിച്ചിരിക്കുന്നു. 2013 ഫെബ്രുവരി 14 ന് ആരംഭിച്ചതിനുശേഷം, മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും, 2016 ല്‍ ഏറ്റവും വലിയ പുഷ്പ ക്രമീകരണം, 2018 ല്‍ ഏറ്റവും ഉയരം കൂടിയ ടോപ്പിയറി ഘടന (മിക്കി മൗസ് ഫിഗര്‍) എന്നിവയ്ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളും ഈ ഉദ്യാനം നേടിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകള്‍: (എമിറേറ്റ്‌സ് ഐഡി ഉള്ള യുഎഇ നിവാസികള്‍ക്ക് ടിക്കറ്റ് കൗണ്ടറില്‍ നിന്ന് വാങ്ങുമ്പോള്‍ 40 ശതമാനം കിഴിവ് ലഭ്യമാണ്)
മുതിര്‍ന്നവര്‍: 100 ദിര്‍ഹം
കുട്ടികള്‍ (3-12 വയസ്സ്): 85 ദിര്‍ഹം
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്: സൗജന്യം
നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍: ദിര്‍ഹം 40

തുറക്കുന്ന സമയം :

തിങ്കള്‍-ശനി: രാവിലെ 9 മുതല്‍ രാത്രി 9 വരെ
വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും: രാവിലെ 9 മുതല്‍ രാത്രി 11 വരെ

ദുബൈ ഗാര്‍ഡന്‍ ഗ്ലോ
ദുബൈ ഗാര്‍ഡന്‍ ഗ്ലോ അടച്ചുപൂട്ടുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ സാധാരണയായി വേനല്‍ക്കാലത്ത് ഇത് അടച്ചിടാറുണ്ട്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഇവിടെയുണ്ട്.

ടിക്കറ്റ് നിരക്കുകള്‍: ദുബൈ ഗാര്‍ഡന്‍ ഗ്ലോ ആന്‍ഡ് ദിനോസര്‍ പാര്‍ക്ക് ഒരാള്‍ക്ക് 75 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ).

തുറക്കുന്ന സമയം: ഞായര്‍-വെള്ളി: വൈകുന്നേരം 5 മുതല്‍ രാത്രി 11 വരെ  
ശനിയാഴ്ചയിലും പൊതു അവധി ദിവസങ്ങളിലും: വൈകുന്നേരം 5 മുതല്‍ 12 വരെ

Planning a Dubai trip? Several top tourist attractions in the city are set for temporary closure. Find out which spots are affected and how long they’ll remain closed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  21 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  21 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  21 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  21 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  21 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  21 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  21 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  21 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  21 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  21 days ago