
വാഹനങ്ങളിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കർ ഇല്ലെങ്കിൽ പിഴ; ഇന്ധന തരം തിരിച്ചറിയാൻ നിർബന്ധിത നയം

ഡൽഹി: വാഹനങ്ങളിൽ ഇന്ധനതിന്റെ അടിസ്ഥാനത്തിൽ കളർ-കോഡ് ചെയ്ത സ്റ്റിക്കറുകൾ പതിച്ചില്ലെങ്കിൽ പിഴയിടുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. പുതിയതും പഴയതുമായ എല്ലാ വാഹനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. മലിനീകരണ നിരക്ക് നിയന്ത്രിക്കാനും, വാഹനത്തിന്റെ ഇന്ധന തരം ഉടൻ തിരിച്ചറിയാനുമാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.
ഡൽഹി നഗരപരിധിയിലെ എല്ലാ വാഹനങ്ങളിലും ക്രോം അധിഷ്ഠിത ഹോളോഗ്രാം സ്റ്റിക്കറുകൾ ഉണ്ടാകണമെന്ന് സർക്കാർ അറിയിപ്പ് വ്യക്തമാക്കുന്നു. 2018 ഓഗസ്റ്റ് 12-ന് സുപ്രീംകോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് 1989ലെ സെൻട്രൽ മോട്ടോർ വാഹന നിയമത്തിലെ റൂൾ 50-ൽ ഉൾപ്പെട്ടതും കൂടിയാണ്.
സ്റ്റിക്കറുകളിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, എഞ്ചിൻ നമ്പർ, ഷാസി നമ്പർ, സ്റ്റിക്കർ ഇഷ്യൂ ചെയ്യുന്ന അതോറിറ്റി, ലേസർ-എച്ച്ഡ് പിൻ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ, പെട്രോൾ, ഡീസൽ, സിഎൻജി, വൈദ്യുതിയിലോ പ്രവർത്തിക്കുന്നതാണോ എന്നത് ഉദ്യോഗസ്ഥർക്ക് വിൻഡ്സ്ക്രീനിലേക്കൊരു നോക്കിൽ തിരിച്ചറിയാനാകും.
2019 ഏപ്രിൽ 1-ന് ശേഷം വിൽക്കപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും, അതിനു മുമ്പ് രജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. പഴയ വാഹന ഉടമകൾ സ്റ്റിക്കറുകൾ സ്വന്തമാക്കാൻ അവരുടെ ഡീലർമാരുമായി ബന്ധപ്പെടേണ്ടതുണ്ട്.
ഓൺലൈൻ വഴി എളുപ്പത്തിൽ സ്റ്റിക്കർ ബുക്ക് ചെയ്യാം
ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾക്കൊപ്പം അല്ലാതെയും കളർ സ്റ്റിക്കറുകൾ ബുക്ക് ചെയ്യാവുന്ന ഓൺലൈൻ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. BookMyHSRP പോർട്ടലിലൂടെയും ഡൽഹി ഗതാഗത വകുപ്പ് വെബ്സൈറ്റ് വഴിയുമാണ് ബുക്കിങ് നടത്താവുന്നത്.
ആർസി കാർഡിലിരിക്കുന്ന ഷാസി, എഞ്ചിൻ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി ലളിതമായി ബുക്കിങ് ചെയ്യാം. ഇതിനകം എച്ച്എസ് ആര്‍പി പ്ലേറ്റുകൾ ഉണ്ട് എങ്കിൽ "Only Color Sticker" ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. പ്ലേറ്റുകളും മാറ്റണമെങ്കിൽ, അതിനുള്ള പ്രത്യേക ഓപ്ഷനും ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന ഫിറ്റ്മെന്റ് ലൊക്കേഷൻ, സമയസ്ലോട്ട് എന്നിവ നൽകിയതിന് ശേഷം, ഒടിപി വഴിയുള്ള ഫോൺ നമ്പർ വെരിഫിക്കേഷൻ പൂര്‍ത്തിയാക്കണം. അതിനുശേഷം ഓൺലൈനായി പണമടച്ച് സ്റ്റിക്കർ ബുക്കിങ് പൂർത്തിയാക്കാം. എസ്എംഎസ് രസീതി വഴി സ്ഥിരീകരണം ലഭിക്കും.
The Delhi government has made it mandatory for all vehicles—new and old—to display color-coded stickers based on fuel type. The move aims to help authorities easily identify vehicles running on petrol, diesel, CNG, or electricity, and curb pollution. Fines will be imposed on vehicles without these chromium-based hologram stickers. Online booking for stickers is available via BookMyHSRP and the Delhi Transport Department portal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 5 days ago
യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു: ഫ്രാൻസിൽ വിമാനത്താവളം അടച്ചു; സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ
International
• 5 days ago
തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ
Kerala
• 5 days ago
ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും
Kerala
• 5 days ago
വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
International
• 5 days ago
മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം
National
• 5 days ago
ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്
International
• 5 days ago
ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.
uae
• 5 days ago
നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ
Kerala
• 5 days ago
അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ
National
• 5 days ago
ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു
International
• 5 days ago
കോന്നി പയ്യാനമൺ പാറമട അപകടം: കുടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
Kerala
• 5 days ago
റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ
National
• 5 days ago
കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ
Kuwait
• 5 days ago
"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്
National
• 5 days ago
ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം
Saudi-arabia
• 5 days ago
ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ
International
• 5 days ago
അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി
Cricket
• 5 days ago
കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം
Kerala
• 5 days ago
കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala
• 5 days ago
വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി
Kerala
• 5 days ago