HOME
DETAILS

പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍

  
Web Desk
April 23, 2025 | 10:49 AM

Pahalgam Ponywallah Bravely Tried To Snatch Terrorists Rifle Shot Dead

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെ ഭീകരര്‍ കൊലപ്പെടുത്തിയ കൂട്ടത്തില്‍ കുതിരസവാരിക്കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും. ടൂറിസ്റ്റുകളെ ഭീകരര്‍ കൊലപ്പെടുത്തുന്നതിനിടെ, അവരുടെ തന്നെ തോക്ക് തട്ടിപ്പറിച്ച് വാങ്ങി അക്രമികളെ തുരത്താന്‍ ശ്രമിച്ചെങ്കിലും സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ വെടിയേറ്റ് മരിക്കുകയായിരുന്നു. പാര്‍ക്കിങില്‍ നിന്നും ബൈസരണിലെ പുല്‍മേടുകളിലൂടെ സഞ്ചാരികളെ കുതിരപ്പുറത്തേറ്റി നടത്തിയാണ് ആദില്‍ ഹുസൈന്‍ വരുമാനം കണ്ടെത്തിയിരുന്നത്. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു യുവാവ്. പതിവുപോലെ വിനോദസഞ്ചാരികളുമായി പോയതിനിടയിലാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഭീകരാക്രമണം ഉണ്ടായത്.

കാര്‍ പാര്‍ക്കിംഗില്‍ നിന്ന് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേടിലേക്ക് കാല്‍നടയായി മാത്രം എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കയറ്റിക്കൊണ്ടുപോയ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ, തീവ്രവാദികളില്‍ ഒരാളുമായി പോരാടാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. സ്ഥലത്തേക്ക് കൊണ്ടുവന്ന വിനോദസഞ്ചാരിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദില്‍ ഹുസൈനെയും ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏക കശ്മീരിയും ആദില്‍ ഹുസൈന്‍ ആണ്. വൃദ്ധരായ മാതാപിതാക്കള്‍, ഭാര്യ, കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബത്തെ തനിച്ചാക്കിയാണ് ആദില്‍ ഹുസൈന്‍ മരിച്ചത്. 

ആദുല്‍ ഹുസൈനെ അന്വേഷിച്ചെത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിതാവ് സയ്യിദ് ഹൈദര്‍ ഷാ പൊട്ടിക്കരഞ്ഞു. എന്റെ മകന്‍ ഇന്നലെ പഹല്‍ഗാമിലേക്ക് ജോലിക്ക് പോയി. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആക്രമണത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞു. ഞങ്ങള്‍ അവനെ വിളിച്ചു., പക്ഷേ അവന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, വൈകുന്നേരം 4.40 ന് അവന്റെ ഫോണ്‍ ഓണായി. പക്ഷേ ആരും മറുപടി നല്‍കിയില്ല. ഞങ്ങള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടി. അപ്പോഴാണ് ആക്രമണത്തില്‍ വെടിയേറ്റതായി ഞങ്ങള്‍ അറിഞ്ഞത്. ഉത്തരവാദികളായ ആരായാലും അതിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും.- സയ്യിദ് ഹൈദര്‍ ഷാ പറഞ്ഞു.

Pahalgam Ponywallah Bravely Tried To Snatch Terrorist's Rifle, Was Shot Dead

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  8 days ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  8 days ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  8 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  8 days ago
No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  8 days ago
No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  8 days ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം

uae
  •  8 days ago
No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  8 days ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  8 days ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  8 days ago