HOME
DETAILS

പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍

  
Web Desk
April 23, 2025 | 3:41 PM

4 Arrested in Daylight Knife Attack on Thrissur Shopkeeper

തൃശൂര്‍:‌ അഞ്ചേരിച്ചിറയിലെ കടയിൽ അതിക്രമിച്ചു കയറി കത്തി കാട്ടി കടയുടമയെ മര്‍ദിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി ഒല്ലൂര്‍ പൊലീസ്. ചൊവ്വാഴ്ച രാവിലെ സംഭവിച്ച ഈ ആക്രമണത്തിൽ കട ഉടമയായ സന്തോഷിനെ കത്തി വീശി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.അഞ്ചേരി കോയമ്പത്തൂര്‍ക്കാരന്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി മകന്‍ വിജീഷ് (22), പുത്തൂര്‍ തേക്കുമ്പുറം വീട്ടില്‍ ജോസഫ് മകന്‍ സീക്കോ (22), മരോട്ടിച്ചാല്‍ അഴകത്ത് വീട്ടില്‍ മനോജ് മകന്‍ ജിബിന്‍ (19),വെള്ളാനിക്കര ചീരുകണ്ടത്ത് വീട്ടില്‍ സൈലേഷ് മകന്‍ അനുഗ്രഹ് (27) എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. 

പ്രതികള്‍ കത്തിയും മറ്റ് മാരകായുധങ്ങള്‍ കൈവശം വെച്ച് അഞ്ചേരിച്ചിറയിലെ  മീനൂട്ടീ ചിക്കന്‍ സെന്ററിലേക്ക് കടന്ന് കയറി കടയുടമ സന്തോഷിനെ ഭീഷണിപ്പെടുത്തുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ച സന്തോഷിന് പരിക്കേറ്റു. പൊലീസെത്തുന്നതിന് മുമ്പ് പ്രതികള്‍ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.

ഒല്ലൂര്‍ പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സീക്കോയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് മരോട്ടിച്ചാല്‍ ഭാഗത്ത് നിന്നുമാണ് ബാക്കിയുള്ള പ്രതികളെ ബുധനാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ വിജീഷിന് നേരത്തെ തന്നെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളുണ്ട്. ജിബിന്‍, അനുഗ്രഹ് എന്നിവരും മുൻ കേസുകളിൽ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം നാലുപേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഒല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ജീസ് മാത്യു, എ.എസ്.ഐ സിബി, എസ്.സി.പി.ഒമാരായ എം.എ. അജിത്, ശ്രീകാന്ത്, ലാലു, സി.പി.ഒമാരായ അനീഷ്, അജിത് എന്നിവരും പങ്കെടുത്തു.

In a shocking broad daylight attack in Ancherychira, Thrissur, four men stormed into a meat shop, brandished knives, and assaulted the shopkeeper, Santhosh. The accused fled the scene but were arrested within 24 hours by Ollur Police. One of the suspects, Vijeesh, is a repeat offender with several cases, including attempted murder. All four have been remanded for 14 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  2 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  2 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  2 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago