HOME
DETAILS

കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം

  
April 25, 2025 | 3:49 AM

102 Pakistani nationals in Kerala advised to leave the country immediately

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ പാകിസ്താനെതിരെ കർശനമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി പാക് പൗരന്മാരോട് രാജ്യം വിടാനായി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 102 പാക് പൗരന്മാർക്കും ഇത്തരത്തിലുള്ള  നിർദേശം ലഭിച്ചിട്ടുണ്ട്. കേരളത്തിൽ എത്തിയ പാകിസ്താൻ പൗരന്മാരിൽ പകുതി ആളുകളും ചികിത്സയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കായി മെഡിക്കൽ വിസയിൽ എത്തിയ ആളുകളാണ്.

മെഡിക്കൽ വിസയിൽ എത്തിയ ആളുകൾ ഈ മാസം 29ന് രാജ്യം വിടണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്. മെഡിക്കൽ വിസയിൽ എത്തിയവർക്ക് പുറമെ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയും ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇവർ ഈ മാസം 27നും രാജ്യം വിടണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രലായം പാക് പൗരന്മാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

പാകിസ്താൻ പൗരന്മാർക്കായുള്ള എല്ലാ തരത്തിലുമുള്ള വിസ സേവങ്ങളും ഇന്ത്യ സസ്‌പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥി, മെഡിക്കൽ വിസ എന്നിവയിൽ എത്തിയവരും രാജ്യം വിടണം. ഇന്ത്യൻ പൗരന്മാർ പാകിസ്താനിലേക്ക് പോവുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പാക് പൗരന്മാർക്ക് നൽകിയിട്ടുള്ള എല്ലാ വിസകളുടെയും കാലാവധി ഈ മാസം 27ന് അവസാനിച്ചതെയാണ് കണക്കാക്കുക. ഹിന്ദു പാക് പൗരന്മാർക്കുള്ള ദീർഘകാല വിസക്ക് മാത്രം വിലക്കുകൾ ഇല്ല. 

ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. 

102 Pakistani nationals in Kerala advised to leave the country immediately



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  4 days ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  4 days ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  4 days ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  4 days ago
No Image

ഗാസിയാബാദ് സ്‌ഫോടനം: പിതാവിനെ ജയിലിലടച്ചതോടെ ഷാഹിദ് പഠനം നിര്‍ത്തി കുടുംബഭാരം പേറി; മോചിതനാകുന്ന ഇല്യാസിനെ സ്വീകരിക്കാനൊരുങ്ങി കുടുംബം

National
  •  4 days ago
No Image

സുദാന്‍: വെടിനിര്‍ത്തല്‍ വിസമ്മതിച്ച് ജനറല്‍ ബുര്‍ഹാന്‍; വിമര്‍ശിച്ച് യു.എ.ഇ

International
  •  4 days ago
No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  4 days ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  4 days ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  4 days ago