HOME
DETAILS

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

  
April 25, 2025 | 4:39 AM

In the Motor Vehicles Department If biometric attendance is not done there will be no salary Transport Commissioner issues order

തൊടുപുഴ: മോട്ടോർ വാഹന വകുപ്പിൽ ബയോമെട്രിക് സംവിധാനം വഴി ഹാജർ രേഖപ്പെടുത്താത്ത ഉദ്യോഗസ്ഥർക്ക് ഇനി ശമ്പളം നൽകേണ്ടതില്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. മെഷിനുകൾ വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഹാജർ രേഖപ്പെടുത്താവുന്നതാണ്. ആധാർ അധിഷ്ടിത ബയോമെട്രിക് ഹാജർ സംവിധാനം വഴി മോട്ടോർ വാഹന വകുപ്പിലെ എല്ലാ ഉദ്യേഗസ്ഥരും ഹാജർ രേഖപ്പെടുത്തണമെന്നുള്ള നിർദേശം പ്രതിമാസ യോഗത്തിൽ നിരവധി തവണ നൽകിയിട്ടും അത് പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ കർശന ഇടപെടൽ.

2023 സെപ്റ്റംബർ 12ന് ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന എസ്. ശ്രീജിത്ത് ഇറക്കിയ ഉത്തരവും നടപ്പായില്ല. ഈ സാഹചര്യത്തിൽ എല്ലാ ഓഫിസ് മേധാവികളും അവരുടെ ഓഫിസിലെ ജീവനക്കാർ ജോലിക്ക് ഹാജരാകുന്ന സമയത്തും ഓഫിസിൽ നിന്നും തിരിച്ചുപോകുന്ന സമയത്തും ബയോമെട്രിക് സംവിധാനം വഴി ഹാജർ രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്നാണ് നിർദേശം.

ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഹാജർ രേഖപ്പെടുത്തുന്നതിന് എന്തെങ്കിലും സാങ്കേതിക തടസം നേരിട്ടാൽ ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. ഡ്രൈവർ, അസിസ്റ്റന്റ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥർ, സർക്കാർ ഉത്തരവ് പ്രകാരം ഇളവ് നേടിയിട്ടുള്ള 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർ എന്നിവരെ ബയോമെട്രിക് ഹാജർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓഫിസ് സമയങ്ങളിൽ പുറത്ത് പ്രവർത്തിക്കേണ്ടതിനാലാണ് എം.വി.ഐ, എ.എം.വി.ഐ എന്നിവരെ ഒഴിവാക്കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർ ഡ്യുട്ടിസമയം ഓഫിസിൽ അല്ലെങ്കിൽ ഫീൽഡിൽ ഉണ്ടെന്ന് മേലുദ്യോഗസ്ഥൻ ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. അതേസമയം ബയോമെട്രിക് ഹാജർ രേഖപ്പെടുത്താനുള്ള സംവിധാനം പല ഓഫിസുകളിലും ഇല്ല. ഈ ഓഫിസുകളിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ഹാജർ രേഖപ്പെടുത്തണം. എന്നാൽ സർക്കാർ ഉത്തരവില്ലാതെ ശമ്പളം തടയാനുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശത്തിനെതിരേ കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാനാണ് സംഘടനയുടെ തീരുമാനം.

മോട്ടോർ വാഹന വകുപ്പിൽ ബയോമെട്രിക് ഹാജർ സംവിധാനം 2012ൽ നടപ്പാക്കിയിരുന്നു. മേഖല ഓഫിസുകളിൽ തുടങ്ങി പിന്നീട് എല്ലാ ഓഫിസുകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും പാതിവഴിയിൽ പരാജയപ്പെടുകയായിരുന്നു. ഹാജർ രേഖപ്പെടുത്തുന്നതിന് http://klmvd.attendance.gov.in എന്ന വെബ്സൈറ്റ് തയാറാക്കി എല്ലാ ഉദ്യോഗസ്ഥരും ഹാജർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല.

In the Motor Vehicles Department If biometric attendance is not done there will be no salary Transport Commissioner issues order



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  17 days ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  17 days ago
No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  17 days ago
No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  17 days ago
No Image

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Kerala
  •  17 days ago
No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  17 days ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  17 days ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  18 days ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  18 days ago