HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും

  
Muqthar
April 25 2025 | 04:04 AM

After the Halgam terror attack Kashmiri students studying in various states faces attacks

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കശ്മിരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു നേരെ ഹിന്ദുത്വസംഘടനകളില്‍നിന്ന് ആക്രമണവും ഭീഷണിയും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് , ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കശ്മിരി കുട്ടികള്‍ക്കു നേരെയാണ് വ്യാപകമായി അക്രമം നടന്നത്. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് മര്‍ദനം, ഭീഷണി, വിദ്വേഷ പ്രചാരണം, അപമാനിക്കല്‍ എന്നിവ നേരിടേണ്ടി വരുന്നതായി ജമ്മുകശ്മിര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പഹല്‍ഗാം സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ചില തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ കശ്മിരി വിദ്യാര്‍ഥികള്‍ക്കെതിരേ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ പഞ്ചാബിലെ ദേരബസ്സിയിലെ ഒരു കോളജ് ഹോസ്റ്റലില്‍ പുറത്തുനിന്നെത്തിയ അക്രമികളും ഹോസ്റ്റലിനെ ചില കുട്ടികളും ചേര്‍ന്ന് കശ്മിരി വിദ്യാര്‍ഥികളെ ആയുധങ്ങളുമായി ആക്രമിച്ചു. സംഭവത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റെങ്കിലും പൊലിസില്‍ പരാതിപ്പെടാനോ അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറായില്ല. ഉത്തരാഖണ്ഡില്‍ ഹിന്ദുരക്ഷാ ദള്‍ എന്ന സംഘടനയില്‍പ്പെട്ടവര്‍ വിദ്യാര്‍ഥികളോട് 24 മണിക്കൂറിനുള്ളില്‍ കാംപസ് വിട്ടുപോകാന്‍ ഭീഷണി മുഴക്കി. 

 

 

യു.പിയിലെ പ്രയാഗ്‌രാജില്‍ (അലഹാബാദ്) വാടകയ്ക്ക് താമസിക്കുന്ന കുട്ടികളോട് ഉടമകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കു നേരെ നടക്കുന്ന വ്യാപകമായ അക്രമവും വിദ്വേഷ പ്രചാരണവും അവസാനിപ്പിക്കണമെന്ന് ജമ്മുകശ്മിര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജമ്മു കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇടപെട്ടിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് ആയിരത്തിലധികം ദുരിത കോളുകള്‍ ലഭിച്ചതായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പലരും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും വീട്ടിലേക്ക് മടങ്ങാന്‍ അടിയന്തര പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

ജെകെഎസ്എ അടിയന്തര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനും അധികാരികളുമായി ബന്ധപ്പെടുന്നതിനുമായി പ്രഥ്യേകസംഘം രൂപീകരിച്ചു.

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭയമുണ്ട്. അവരുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണ്, അവരോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നു- ജെകെഎസ്എയുടെ ദേശീയ കണ്‍വീനര്‍ നാസിര്‍ ഖുഹാമി പറഞ്ഞു.

After the Halgam terror attack, Kashmiri students studying in various states faces attacks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  6 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  6 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  6 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  6 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  6 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  6 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  6 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  6 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  6 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  6 days ago