HOME
DETAILS

കോട്ടയത്ത് എൻ്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് തുടക്കം; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു; മേള 30 വരെ | പ്രവേശനം സൗജന്യം

  
April 25 2025 | 09:04 AM

minister v n vasavan inagurated ente keralam expo 2025 at kottayam

കോട്ടയം: സമഗ്ര മേഖലയിലും ഉണ്ടായ കേരളത്തിൻ്റെ നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി.എൻ. വാസവൻ. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ഉദ്ഘാടനം നാഗമ്പടം മൈതാനത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ പ്രകടനപത്രിയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയ സർക്കാരാണിത്. പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട ഏക സംസ്ഥാനം കേരളമാണ്. ഇച്ഛാ ശക്തിയോടെ ഒരു സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമായാണ് ദേശീയപാതാ വികസനം യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകളിലുണ്ടായ നേട്ടങ്ങൾ മന്ത്രി പറഞ്ഞു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധ്യക്ഷ്യത വഹിച്ചു. മേളയ്ക്ക് തുടക്കംകുറിച്ച്

തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്ക് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കലക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലിസ് മേധാവി എ. ഷാഹുൽ ഹമീദ്, കോട്ടയം സബ് കലക്ടർ ഡി. രഞ്ജിത്ത്, ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.എം. മാത്യു, പി. ആർ. അനുപമ, ഹൈമി ബോബി, അംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, വിവര-പൊതുജനസമ്പർക്കവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ആർ. രഘുനാഥൻ, അഡ്വ. വി.ബി ബിനു, പ്രൊഫ. ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, എം.ടി. കുര്യൻ, കെ.എസ്. രമേഷ് ബാബു,പോൾസൺ പീറ്റർ, ബോബൻ തെക്കേൽ, രാജീവ് നെല്ലിക്കുന്നേൽ, ജെയ്സൺ ഒഴുകയിൽ, ജിയാഷ് കരീം, നിബു ഏബ്രഹാം, പ്രശാന്ത് നന്ദകുമാർ പങ്കെടുത്തു.

മേളയിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുള്ളത്. 45000 ചതുരശ്ര അടി ശീതീകരിച്ച പവലിയൻ ഉൾപ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദർശന വിപണനമേള നടക്കുന്നത്. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്്ക്കുന്ന വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, ആധുനികസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികൾ, മെഗാ ഭക്ഷ്യമേള.

 

491276247_1411856563509677_2960123983859304862_n.jpg
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദർശന-വിപണനമേളയുടെയും ഉദ്ഘാടനം  നാഗമ്പടം മൈതാനത്തു സഹകരണ തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ

uae
  •  a day ago
No Image

ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍

uae
  •  a day ago
No Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ   

Kerala
  •  a day ago
No Image

പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ

International
  •  a day ago
No Image

കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്

Kuwait
  •  a day ago
No Image

മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

National
  •  a day ago