HOME
DETAILS

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

  
April 25 2025 | 16:04 PM

Heart Patient Denied Entry to Her Own Home Despite Court Order in Shocking Case of Cruelty

 പേരാമ്പ്ര: കോടതി ഉത്തരവിട്ടിട്ടും വീട്ടില്‍ കയറി താമസിക്കാനാകാതെ വീടിന്റെ വരാന്തയില്‍ ഉറങ്ങി യുവതി. കോട്ടൂര്‍ സ്വദേശി സജീവന്റെ ഭാര്യ ലിജി സജിയാണ് രണ്ടു ദിവസമായി വീടിന്റെ വരാന്തയില്‍ കഴിയുന്നത്. 

ഭര്‍ത്താവിന്റെ പേരില്‍ ഉണ്ടായിരുന്ന വീട്ടില്‍ ലിജിക്ക് താമസിക്കാമെന്ന് 2023ല്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് വന്നതിനു പിന്നാലെ സജി വീടിന്റെ ഉടമസ്ഥാവകാശം അനിയന്റെ പേരിലേക്ക് മാറ്റിയിരുന്നു. അനിയനും കുടുംബവുമാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്.

ഇന്നലെ പൊലിസിന്റെ സാന്നിധ്യത്തിലാണ് ലിജി വീടിന്റെ ഗേറ്റിലെ പൂട്ടു പൊളിച്ച് വരാന്തയില്‍ എത്തിയത്. ഇതിനു മുമ്പ് ഗേറ്റിനു പുറത്താണ് ലിജി കഴിഞ്ഞിരുന്നത്. 

ഹൃദ്രോഗിയായ ലിജി രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. പഞ്ചാബിലെ ലുധിയാനയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇവിടെ നിന്നും ദിവസങ്ങള്‍ക്കു മുമ്പാണ് യുവതി നാട്ടിലെത്തിയത്.

28 വര്‍ഷം മുമ്പായിരുന്നു യുവതിയുടെയും സജീവന്റെയും വിവാഹം. നാടുവിട്ട് പഞ്ചാബിലെത്തിയ സജീവനെ യുവതി വിവാഹം ചെയ്യുകയായിരുന്നു. ലിജിയുടെ സഹായത്തോടെ അവിടെ ജോലി ലഭിച്ച സജീവന്‍ പിന്നീട് യുവതിയുടെ സഹായത്തോടെ തന്നെ അമേരിക്കയില്‍ എത്തുകയായിരുന്നു. അമേരിക്കയില്‍ സ്വന്തമായി ബിസിനസ് ആരംഭിച്ച സജീവന്‍ ലിജിയുമായി നാട്ടില്‍ എത്തുന്നത് പതിവായിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി ഇയാള്‍ക്കുണ്ടായിരുന്ന അടുപ്പം മൂന്നു വര്‍ഷം മുമ്പ് ലിജി അറിഞ്ഞതോടെയാമ് പ്രശ്‌നമായത്. തിക്കും മകള്‍ക്കും വീടും സ്ഥലവും ചെലവിനും നല്‍കണമെന്നും ആവശ്യപ്പെട്ട് ലിജി സജീവനെതിരെ പേരാമ്പ്ര കോടതിയില്‍ പരാതി നല്‍കിയിരുന്നു.

യുവതിയുടെ സമ്പാദ്യവും ഉപയോഗിച്ചാമ് വീടും സ്ഥലവും വാങ്ങിയത്. കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ലിജിയെ വീട്ടില്‍ കയറാന്‍ സജീവന്റെ സഹോദരങ്ങള്‍ അനുവദിച്ചിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ

uae
  •  a day ago
No Image

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട് 

Cricket
  •  a day ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ

Saudi-arabia
  •  a day ago
No Image

യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ 

Tech
  •  a day ago
No Image

ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Kerala
  •  a day ago
No Image

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ് 

National
  •  a day ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ

National
  •  a day ago
No Image

കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട് 

Economy
  •  a day ago
No Image

'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍

International
  •  a day ago