HOME
DETAILS

കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്‌സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്

  
April 26, 2025 | 3:43 AM

Wind Turbine Company Name Misused for WhatsApp Scam Police Urge Caution

 

തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടർബൈൻ നിർമാണ കമ്പനിയായ എസ്.ജി.ആർ.ഇയുടെ പേര് ദുരുപയോഗം ചെയ്ത് വൻ നിക്ഷേപത്തട്ടിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അയക്കുന്നതായി തോന്നുന്ന സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കും. ലിങ്ക് വഴി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരെ ഒരു വാട്‌സാപ് ഗ്രൂപ്പിൽ അംഗമാക്കും. തുടർന്ന്, കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.

ഈ ആപ്പ് വഴി കാറ്റാടിയന്ത്ര നിർമാണ കമ്പനിയിൽ നിക്ഷേപം നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യും. തുടക്കത്തിൽ ചെറിയ തുകകൾ ലാഭവിഹിതമായി നൽകി വിശ്വാസം നേടും. കൂടുതൽ ആളുകളെ നിക്ഷേപകരായി ചേർക്കുന്നവർക്ക് അധിക ലാഭം വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ തട്ടിപ്പ് വ്യാപിപ്പിക്കുന്നു. എന്നാൽ, നിക്ഷേപകർ പണം തിരികെ ആവശ്യപ്പെടുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് തുക നൽകാതിരിക്കും. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം നിക്ഷേപകർ തിരിച്ചറിയുന്നത്.

അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അപരിചിത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായവർ ഉടൻ പൊലീസിൽ പരാതിപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  4 days ago
No Image

രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ്.ഐ.ടി; അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന്

Kerala
  •  4 days ago
No Image

സാമ്പത്തിക ഉപരോധത്തിനെതിരെ 'കേരളം സമരമുഖത്ത്': തലസ്ഥാനത്ത് ഇന്ന് എല്‍.ഡി.എഫ് സത്യഗ്രഹം

Kerala
  •  4 days ago
No Image

ഗ്രീന്‍ലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ നിർദേശം; കൂടുതല്‍ ജാഗ്രത വേണമെന്ന് ഉപദേശം

International
  •  4 days ago
No Image

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 21 കുട്ടികളെ കണ്ടെത്തി: രേഖകളില്ലാത്ത യാത്രയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം

Kerala
  •  4 days ago
No Image

കുന്ദമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  4 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  4 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  4 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  4 days ago