HOME
DETAILS

കേരളത്തിലെ 102 പാക് പൗരന്മാർ ഉടൻ മടങ്ങണം; വിസ കാലാവധി നാളെ അവസാനിക്കും

  
Sabiksabil
April 26 2025 | 07:04 AM

102 Pakistani Citizens in Kerala Must Leave Immediately Visa Validity Ends Tomorrow

 

തിരുവനന്തപുരം: കേരളത്തിൽ തങ്ങുന്ന 102 പാകിസ്ഥാൻ പൗരന്മാരെ അടിയന്തരമായി തിരിച്ചയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങിയെന്ന് ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ 71 പേരടക്കം 102 പാക് പൗരന്മാരാണ് സംസ്ഥാനത്തുള്ളത്. ഇവരെ പൊലിസ് നിരീക്ഷണത്തിലാണ്. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പ്രധാന ആശുപത്രികളിലും പരിശോധന ശക്തമാക്കും. പൊലിസിൽ റിപ്പോർട്ട് ചെയ്യാതെ തങ്ങുന്നവരുണ്ടെന്നും സൂചനയുണ്ട്. എല്ലാവരും ഇന്നും നാളെയുമായി കേരളം വിടണമെന്ന് പൊലിസ് അറിയിച്ചു. 

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, പാക് പൗരന്മാർ മടങ്ങുന്നതുവരെ അവരെ നിരീക്ഷിക്കാനും പൂർണവിവരങ്ങൾ റിപ്പോർട്ടായി നൽകാനും സംസ്ഥാന പൊലിസ് മേധാവി ഷേഖ് ദർവേഷ് സാഹേബിനോടും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിനോടും ആവശ്യപ്പെട്ടു. പാക് പൗരന്മാർക്ക് നൽകിയ വിസകളുടെ കാലാവധി നാളെ (ഏപ്രിൽ 27) അവസാനിക്കും. എന്നാൽ, മെഡിക്കൽ വിസയിൽ എത്തിയവർക്ക് ഏപ്രിൽ 29 വരെ മടങ്ങാൻ സാവകാശമുണ്ട്. ഇവരിൽ പകുതിയോളം പേർ ചികിത്സയ്ക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ്. ബാക്കിയുള്ളവർ വ്യാപാര ആവശ്യങ്ങൾക്കും മറ്റുമായി വന്നവരാണ്.

പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ, ഹിന്ദു പാക് പൗരന്മാർക്ക് നേരത്തെ നൽകിയ ദീർഘകാല വിസകൾ (എൽ.ടി.വി) റദ്ദാക്കൽ ബാധകമല്ലെന്നും അവ സാധുവായി തുടരുമെന്നും സർക്കാർ വ്യക്തമാക്കി. പാക് പൗരന്മാർക്കുള്ള മെഡിക്കൽ വിസകൾ ഏപ്രിൽ 29 വരെ സാധുവായിരിക്കും. ഈ മാസം 24 മുതൽ അവർക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

കാശ്മീരിൽ നിന്ന് 295 മലയാളികൾ മടങ്ങാനുണ്ട്: ഭീകരാക്രമണത്തെ തുടർന്ന് ശ്രീനഗറിൽ കുടുങ്ങിയ മലയാളികളിൽ 111 പേർ ഇതിനോടകം തിരിച്ചെത്തി. 67 പേർ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചതായി നോർക്ക അറിയിച്ചു. 295 പേർ ഇനി കേരളത്തിലേക്ക് മടങ്ങാനുണ്ടെന്നും നോർക്ക വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago