HOME
DETAILS

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

  
Shaheer
April 26 2025 | 17:04 PM

After 42 Years Stranded in Bahrain Expatriate Finally Returns to Kerala

ദുബൈ:  42 വര്‍ഷമായി ബഹ്റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയായ ഗോപാലന്‍ ചന്ദ്രന്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. വിദേശത്ത് അനീതി നേരിടുന്ന ഇന്ത്യക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ (പിഎല്‍സി) ഇടപെടലിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് സാധ്യമായത്.

കേരളത്തില്‍ കുടുംബത്തെ പോറ്റാന്‍ മെച്ചപ്പെട്ട ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ 1983ലാണ് ചന്ദ്രന്‍ ബഹ്റൈനില്‍ എത്തിയത്. എന്നിരുന്നാലും, എത്തിയതിന് തൊട്ടുപിന്നാലെ തൊഴിലുടമ മരിക്കുകയും പാസ്പോര്‍ട്ട് നഷ്ടപ്പെടുകയും ചെയ്തതോടെ ചന്ദ്രന്റെ ദുരിതജീവിതം ആരംഭിച്ചു. യാതൊരു രേഖകളും ഇല്ലാത്തതിനാല്‍ നാല് പതിറ്റാണ്ടിലേറെ കാലമാണ് അദ്ദേഹം ബഹ്റൈനില്‍ കുടുങ്ങിയത്.

2020-ല്‍ ഒരു മലയാളം ടെലിവിഷന്‍ പരിപാടിയില്‍ വന്നതോടെ ചന്ദ്രന്റെ കഥ വ്യാപകമായ ശ്രദ്ധ നേടി. ഈ പ്രക്ഷേപണത്തിലൂടെ, തന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ചന്ദ്രന്‍ മനസ്സിലാക്കിത്. അതോടെ വീട്ടിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം തീവ്രമായി.

പ്രവാസി ലീഗല്‍ സെല്‍, സഹായമനസ്‌കരായ ചിലരോടൊപ്പം ചേര്‍ന്ന് ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ചന്ദ്രനെ സഹായിക്കുന്നതിനും അക്ഷീണം പ്രവര്‍ത്തിച്ചു.

പ്രതിബന്ധങ്ങളെ മറികടന്ന് ചന്ദ്രനെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കുന്നതിന് ഈ സംഘടന ഇന്ത്യന്‍ എംബസിയുമായും ബഹ്റൈനിലെ ഇമിഗ്രേഷന്‍ വകുപ്പുമായും സഹകരിച്ചു.

പതിറ്റാണ്ടുകളുടെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍, ചന്ദ്രന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഒടുവില്‍ യാഥാര്‍ഥ്യമായി. പതിറ്റാണ്ടുകള്‍ക്കു ശേഷം ചന്ദ്രന്‍ 95 വയസ്സുള്ള അമ്മയെ വീണ്ടും കണ്ടുമുട്ടി. ചന്ദ്രന്‍ ബഹ്‌റൈനിലേക്ക് പോയി വെറും രണ്ട് വര്‍ഷത്തിന് ശേഷം 1985ല്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചിരുന്നു.

'എന്റെ കുടുംബത്തില്‍ രണ്ട് തലമുറകള്‍ പിറന്നു, എന്നിട്ടും എന്റെ ജീവിതം മാറ്റമില്ലാതെ തുടരുന്നു,' ചന്ദ്രന്‍ പറഞ്ഞു.

ചന്ദ്രന്റെ തിരിച്ചുവരവ് സാധ്യമാക്കിയ സങ്കീര്‍ണ്ണമായ നിയമ പ്രക്രിയകളെ മറികടക്കുന്നതില്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ ശ്രമങ്ങള്‍ നിര്‍ണായകമായിരുന്നു. സംഘത്തിന്റെ അക്ഷീണമായ പ്രവര്‍ത്തനവും ബഹ്റൈനിലെ അധികാരികളുടെ പിന്തുണയും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ചന്ദ്രന്‍ ഇപ്പോള്‍ തന്റെ മൂത്ത സഹോദരന്‍ മോഹനന്റെ കുടുംബത്തോടൊപ്പമാണ് താമസം.

An emotional homecoming: An expatriate stranded in Bahrain for 42 years has finally returned to Kerala, reuniting with family after decades of hardship and legal struggles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  2 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  2 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  2 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago