HOME
DETAILS

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  
Ashraf
June 29 2025 | 16:06 PM

Young man dies in police custody after theft accusation in Sivaganga Tamil Nadu

ചെന്നെെ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ മോഷണം ആരോപിച്ച് പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശിവഗംഗ മഡപ്പുറം കാളിയമ്മന്‍ ക്ഷേത്രത്തിലെ കരാര്‍ ജീവനക്കാരനായ ബി അജിത് കുമാര്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ തിരുപ്പുവനം പൊലിസ് സ്റ്റേഷനിലെ 6 പൊലിസുകാരെ സസ്‌പെന്റ് ചെയ്തു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതി നല്‍കിയ പരാതിയിലാണ് പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. 

അമ്മയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു പരാതിക്കാരിയായ മധുര സ്വദേശി നികിത. ക്ഷേത്രത്തിനടുത്ത് വെച്ച് കാറിന്റെ താക്കോല്‍ അജിത്തിനെ ഏല്‍പ്പിച്ചെന്നും, തിരിച്ചുവന്നപ്പോള്‍ ബാഗിലുണ്ടായിരുന്ന ഒന്‍പതര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലായിരുന്നുവെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചു. പിന്നാലെ പൊലിസ് സംഘം അജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് അജിത് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പൊലിസ് വിശ്വസിച്ചില്ല. പൊലിസ് വാനില്‍വെച്ച് അജിതിനെ പൊലിസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് തന്നെ യുവാവ് മരിച്ചെന്നും ആരോപണമുണ്ട്. 

തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷന് മുന്‍പില്‍ വലിയ പ്രതിഷേധമുണ്ടായി. 6 പൊലിസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും ജില്ല പൊലിസ് മേധാവി അറിയിച്ചു. 

അതേസമയം അജിത് മോഷണം നടത്തിയതിന് തെളിവുകളൊന്നും പൊലിസിന് ലഭിച്ചിട്ടില്ല. മൃതദേഹം നിലവില്‍ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  

 

A 27-year-old man, B. Ajith Kumar, who was a contract staff member at the Madappuram Kaliamman Temple in Sivaganga, was found dead while in police custody. He had been taken into custody by the police following a theft allegation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  17 hours ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  18 hours ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  19 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  21 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  21 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  21 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  a day ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  a day ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  a day ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  a day ago