HOME
DETAILS

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

  
Web Desk
June 29 2025 | 14:06 PM

police file fir reporton thrissur puthukkad aneesha case

തൃശൂര്‍: പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് എഫ്.ഐ.ആര്‍. 2021 നവംബര്‍ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നുവെന്നാണ് കണ്ടെത്തല്‍. 

നേരത്തെ ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണമാണെന്നയിരുന്നു അനീഷയുടെ മൊഴി. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ വീട്ടിലെത്തുകയും പറമ്പില്‍ കുഴിച്ചിട്ടെന്നുമാണ് പൊലിസ് പറയുന്നത്. ശേഷം കുട്ടിയുടെ ശാപം കിട്ടാതിരിക്കാന്‍ കുഴി തോണ്ടി അസ്ഥികള്‍ ശേഖരിച്ചെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. 

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. മാതാപിതാക്കളായ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ കര്‍മ്മം ചെയ്യാന്‍ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിന്‍ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവാവ് പൊലിസ് സ്റ്റേഷനിലെത്തിയത്. യുവതിയും യുവാവും വിവാഹം കഴിച്ചിട്ടില്ല. 

അനീഷ നാലു വര്‍ഷമായി ഭവിയുമായി അടുപ്പത്തിലായിരുന്നുവെന്നും, ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിട്ടില്ലെന്നുമാണ് യുവതിയുടെ അമ്മ നല്‍കിയ മൊഴി. പിന്നീട് ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഈ ബന്ധം വേണ്ടെന്ന് വീട്ടുകാര്‍ പറയുകയും ചെയ്തിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു. 

FIR states that the mother Aneesha is responsible for the murder of two newborns in Puthukkad



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago