HOME
DETAILS

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

  
Sabiksabil
June 30 2025 | 01:06 AM

Kerala Becomes Indias Cancer Capital Alarming Report Reveals Relief in Higher Survival Rates

 

തിരുവനന്തപുരം: കേരളം രാജ്യത്തെ കാൻസർ തലസ്ഥാനമായി മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അർബുദ ബാധിതരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവുണ്ടാകുമെന്ന് കാൻസർ ചികിത്സകർ മുന്നറിയിപ്പ് നൽകുന്നു. നാഷനൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചിന്റെ (എൻ.സി.ഡി.ഐ.ആർ) കണക്കുകൾ പ്രകാരം, പ്രതിവർഷം 45,813 സ്ത്രീകൾക്കും 43,930 പുരുഷന്മാർക്കും അർബുദം ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം രാജ്യത്ത് ഒരു ലക്ഷം പേർക്ക് 269 പുരുഷന്മാർക്കും 260 സ്ത്രീകൾക്കും കാൻസർ റിപ്പോർട്ട് ചെയ്തപ്പോൾ, കേരളത്തിൽ ശരാശരി 107 പുരുഷന്മാർക്കും 113 സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്. കേരളത്തിൽ 43,110 പുരുഷന്മാർക്കും 45,008 സ്ത്രീകൾക്കും കഴിഞ്ഞ വർഷം അർബുദം കണ്ടെത്തി. എന്നാൽ, കാൻസർ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും സംസ്ഥാനത്ത് അതിജീവന നിരക്ക് ഉയർന്നതാണ് എന്നത് ആശ്വാസകരമാണ്.

വർധിക്കുന്ന കാൻസർ, കുറയുന്ന ഗർഭാശയ കാൻസർ

കുടൽ അർബുദവും രക്താർബുദവും വ്യാപകമാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. തൈറോയ്ഡ് കാൻസർ കേസുകളും ക്രമാതീതമായി വർധിക്കുന്നു. ചെറുനഗരങ്ങളിൽ പോലും ആഴ്ചയിൽ 30-ലേറെ തൈറോയ്ഡ് ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ബ്രെസ്റ്റ് കാൻസർ മുമ്പ് വിവാഹിതരാകാത്ത യുവതികളിൽ കണ്ടിരുന്നെങ്കിൽ, ഇപ്പോൾ മുലയൂട്ടുന്ന അമ്മമാർക്കും പ്രായമുള്ളവർക്കും രോഗം പിടിമുറുക്കുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കാൻസർ കേസുകളിൽ 30 ശതമാനവും ബ്രെസ്റ്റ് കാൻസറാണ്. വൻകുടൽ കാൻസറും ഉയർന്ന തോതിൽ വർധിക്കുന്നുണ്ട്. എന്നാൽ, ഗർഭാശയഗള കാൻസർ കുറയുന്നുവെന്നത് ആശ്വാസകരമാണ്. പ്രോസ്റ്റേറ്റ് കാൻസർ താരതമ്യേന കുറവാണ്.

കരുതലിന്റെ കവചം വേണം

ലോകാരോഗ്യ സംഘടന വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ കാൻസർ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ കേരളം രാജ്യത്തെ കാൻസർ തലസ്ഥാനമായി മാറുന്നത് ആശങ്കയുണർത്തുന്നു. “ഈ വാർത്ത ശുഭകരമല്ല, പക്ഷേ വിവരങ്ങൾ അറിഞ്ഞ് കരുതലിന്റെ കവചമൊരുക്കേണ്ടത് അനിവാര്യമാണ്,” കാൻസർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രോഗം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സയ്ക്കുമായി ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ഓർമിപ്പിക്കുന്നു.

 

Kerala has emerged as India's cancer capital, with an alarming projected rise in cases over the next five years, affecting 45,813 women and 43,930 men annually, according to the NCDIR. While breast and colorectal cancers surge, survival rates in the state remain high, offering some relief. Early detection and awareness are critical.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  9 hours ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  9 hours ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  9 hours ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  9 hours ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  9 hours ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  9 hours ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  10 hours ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  10 hours ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  10 hours ago