HOME
DETAILS

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

  
Sudev
June 29 2025 | 14:06 PM

Lionel Messi Need Two Goals To Break Cristiano Ronaldo Record in Fifa Club World Cup

ഫിഫ ക്ലബ്‌ ലോകകപ്പിൽ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്റർ മയാമി. പ്രീ ക്വാർട്ടറിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെയാണ് ഇന്റർ മയാമി നേരിടുക. ഈ മത്സരത്തിൽ മെസിക്ക് ഒരു തകർപ്പൻ റെക്കോർഡും സ്വന്തമാക്കാൻ സാധിക്കും.

ഫിഫ ക്ലബ് ലോകകപ്പിന്റെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി മാറാനുള്ള അവസരമാണ് മെസിയുടെ മുന്നിൽ ഉള്ളത്. ഇതിനായി മെസിക്ക് വേണ്ടത് വെറും രണ്ട് ഗോൾ മാത്രമാണ്. ഇതിനോടകം തന്നെ മെസി ആറ് ഗോളുകളാണ് ടൂർണമെന്റിൽ നേടിയിട്ടുള്ളത്. ഏഴ് ഗോളുകൾ നേടിയ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ രണ്ടു ഗോളുകൾ കൂടി നേടിയാൽ റൊണാൾഡോയെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാൻ ഇന്റർ മയാമി നായകന് സാധിക്കും. 

 ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയവും രണ്ട് സമനിലയും അടക്കം അഞ്ചു പോയിന്റ് സ്വന്തമാക്കിയാണ് മയാമി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ എഫ്സിക്കെതിരെയായിരുന്നു ഇന്റർ മയാമി വിജയിച്ചത്. ഈ മത്സരത്തിൽ ഇന്റർ മയാമിക്കായി വിജയഗോൾ നേടിയത് മെസിയായിരുന്നു. പോർച്ചുഗീസ് ടീമിനെതിരെ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോളിലൂടെയാണ് മെസി ഇന്റർ മയാമിക്ക് വിജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ മറ്റു രണ്ടു മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ആഫ്രിക്കൻ ക്ലബ്ബായ അൽ അഹ്ലിക്കെതിരെ ഗോൾ രഹിത സമനിലയായിരുന്നു ഇന്റർ മയാമി വഴങ്ങിയിരുന്നത്. അവസാന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് പാൽമിറാസിനെതിരെ 2-2 എന്ന സ്കോർ ലൈനിലാണ് മയാമി സമനില നേടിയത്.

Lionel Messi Need Two Goals To Break Cristiano Ronaldo Record in Fifa Club World Cup

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  19 hours ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  20 hours ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  20 hours ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  21 hours ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  21 hours ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  a day ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  a day ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  a day ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  a day ago