
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ആലപ്പുഴ മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി, കോട്ടയം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളിലെ ശസ്ത്രക്രിയ മുടങ്ങിയതിനെതിരെയാണ് പ്രതിഷേധവുമായി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് രംഗത്തെത്തിയത്. സംഭവത്തില്‍ പിരിച്ച് വിട്ടാലും പ്രശ്‌നമില്ലെന്ന് കാണിച്ച് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ വിവാദങ്ങള്‍ക്ക് ചൂട് പിടിച്ചു. തലസ്ഥാന നഗരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയത് ആരോഗ്യ വകുപ്പിനും വലിയ തിരിച്ചടിയാണുണ്ടാക്കിയത്.
ഉപകരണങ്ങൾ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകൾ മാറ്റി. ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിങ് പവർ ഇല്ലാത്ത വകുപ്പ് മേധാവി, ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ താനില്ല. പിരിച്ചു വിട്ടോട്ടെ - എന്നീ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ രാജിക്കൊരുങ്ങിയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. മകന്റെ പ്രായമുള്ള വിദ്യാർഥിയുടെ ഉൾപ്പെടെ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടി വന്നു. ലജ്ജയും നിരാശയും തോന്നുന്നു എന്നുമാണ് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് ദൗർഭാഗ്യകരമാണെന്നും അതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും തെറ്റാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നു. ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്ന് ആരോഗ്യവകുപ്പും പ്രതികരിച്ചു. ഉപകരണങ്ങൾ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്‌നമുണ്ടായതെന്നുമാണ് ആരോഗ്യ വകുപ്പ് നൽകിയ വിശദീകരണം.
അതേസമയം വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നതായും, പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി ഡോക്ടര്‍ ഹാരിസ് രംഗത്തെത്തി. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രിക്രിയക്കായി കാത്തിരിക്കുന്നവര്‍ നിരവധി പേരുണ്ടെന്നും, ഓഗസ്റ്റ് അവസാനം വരെ നീളുന്ന വെയിറ്റിങ് ലിസ്റ്റ് ഇപ്പോള്‍ തന്നെയുണ്ടെന്നും ഡോക്ടര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
An official order has been issued to form an investigation committee based on Dr. Harris Chirakkal’s revelations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭീഷണികള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ല; വടകര അങ്ങാടിയില്‍ കൂടെ നടക്കാന്‍ ആരുടേയും സ്‌പെഷ്യല്‍ പെര്‍മിഷന്റെ ആവശ്യമില്ല: ഷാഫി പറമ്പില്‍
Kerala
• 3 days ago
മകന്റെ ആത്മഹത്യയ്ക്ക് കാരണം ചാറ്റ്ജിപിടി; ഓപ്പണ്‍ എഐക്കും സാം ആള്‍ട്ട്മാനുമെതിരെ പരാതി നല്‍കി മാതാപിതാക്കള്‍
International
• 3 days ago
അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്; രണ്ട് മരണം
International
• 3 days ago.png?w=200&q=75)
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം: യുഡിഎഫ് പ്രതിഷേധം; കെ.കെ രമ എം.എൽ.എയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ്
Kerala
• 3 days ago
വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ സംഭവം; ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തി കോണ്‍ഗ്രസ്; തടഞ്ഞ് പൊലിസ്; സംഘര്‍ഷം
Kerala
• 3 days ago
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരന് 60 വർഷം കഠിനതടവും, 20,000 രൂപ പിഴയും
crime
• 3 days ago
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala
• 3 days ago
സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; ഫോണ്‍ പടിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
uae
• 3 days ago
കടം നൽകിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാർ അറസ്റ്റിൽ
crime
• 3 days ago
26 മണിക്കൂര്‍ നീണ്ട പ്രയത്‌നം; മണ്ണും പാറക്കഷണങ്ങളും നീക്കി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
Kerala
• 3 days ago
സംസ്ഥാനത്ത് പൂട്ടിയ ക്വാറികൾ നിയമപരമായി ക്രമവത്കരിക്കും: മന്ത്രി കെ രാജൻ
Kerala
• 3 days ago
80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ
National
• 3 days ago
വിമാനത്തിൽ ഫലസ്തീൻ വംശജനെ എയർഹോസ്റ്റസ് മർദിച്ചു; 175 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിൽ കേസ്
International
• 3 days ago
അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ നിശബ്ദരായി നോക്കിനിൽക്കില്ല; രമേശ് ചെന്നിത്തല
Kerala
• 3 days ago
രാഹുലിനെതിരേ കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 4 days ago
ചരിത്ര നേട്ടവുമായി റിയാദ് മെട്രോ: ഒമ്പത് മാസത്തിനിടെ യാത്ര ചെയ്തത് 10 കോടി പേര്; ഏറ്റവും തിരക്കേറിയ സ്റ്റേഷനുകള്‍ ഇവ
Saudi-arabia
• 4 days ago
ട്രെയിനിലെ എസി കോച്ചിലെ ശുചിമുറിയിൽ 3 വയസുകാരന്റെ മൃതദേഹം; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഉറ്റബന്ധു അറസ്റ്റിൽ
crime
• 4 days ago
സഊദിയില്‍ സന്ദര്‍ശ വിസയിലെത്തിയ ഇന്ത്യന്‍ യുവതി മക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി പൊലിസ് കസ്റ്റഡിയില്‍
Saudi-arabia
• 4 days ago
പട്ടിണിക്കും മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ ഹമാസ്; ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്
- ആക്രമണം നടന്നത് ജൂലൈ 7ന്
- വീഡിയോ പുറത്ത്
International
• 4 days ago
സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് മയിൽപ്പീലി വച്ച് ശല്യപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ വൈറൽ
crime
• 4 days ago
യുഎഇയിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രവാസികൾ; ചില കുടുംബങ്ങള്‍ ലാഭിക്കുന്നത് 8,000 ദിർഹം വരെ
uae
• 3 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മോനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Kerala
• 3 days ago
സഊദിയില്‍ വനിതയെ ആക്രമിച്ച നാല് യുവതികളടക്കം ആറു പേര് പിടിയില്‍
Saudi-arabia
• 4 days ago