HOME
DETAILS

കുടുംബശ്രീയിൽ ഡി​ഗ്രിക്കാർക്ക് അവസരം; 20,000 രൂപ ശമ്പളം ലഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

  
Web Desk
April 27 2025 | 07:04 AM

coordinator job recruitment in kudumbashree apply before may 08

കുടുംബശ്രീക്ക് കീഴിൽ ജോലി നേടാൻ അവസരം. എറണാകുളം ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലുള്ള നിർവ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി എഫ്‌ഐ എംഐഎസ്) ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.  താൽപര്യമുള്ളവർ മെയ് 08ന് മുൻപായി അപേക്ഷ നൽകണം. 

പ്രായപരിധി: 2025 മാർച്ച് 31 ന് 35 വയസിൽ താഴെ പ്രായമുള്ളവരായിരിക്കണം. 

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി  20,000 രൂപ ലഭിക്കും. 

യോ​ഗ്യത

വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ഡി​ഗ്രി കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എം.എസ് വേഡ്, എക്‌സൽ). അപേക്ഷകർ കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറിയിൽ ഉൾപ്പെട്ടവരായിരിക്കണം. 

അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകും.

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന.

അപേക്ഷ

താൽപര്യമുള്ളവർ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ വെബ്‌സൈറ്റിൽ നിന്നോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം പൂരിപ്പിച്ച് പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, എറണാകുളം ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം മെയ് 08ന്  വൈകുന്നേരം അ‍ഞ്ചിന് മുൻപായി ചുവടെ നൽകിയ വിലാസത്തിലേക്ക് അയക്കണം. 

ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, എറണാകുളം സിവിൽ സ്റ്റേഷൻ, രണ്ടാം നില കാക്കനാട്, പിൻ-682030

പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും വെയ്‌ക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ ബി.സി- മൂന്ന് ഒഴിവിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

coordinator job recruitment in kudumbashree apply before may 08



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചത് പുക ശ്വസിച്ചോ ? അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ്, മുഖ്യമന്ത്രിയും ആരോ​ഗ്യ മന്ത്രിയും കോഴിക്കോട്ടേക്ക്

Kerala
  •  a day ago
No Image

സുപ്രഭാതം ജേണലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികൾ; അൻസാർ മുഹമ്മദ് പ്രസിഡൻ്റ്, നിസാം കെ അബ്ദുല്ല സെക്രട്ടറി

Kerala
  •  a day ago
No Image

അതിദാരുണം! അമ്മ മകനെയും എടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു, അമ്മ ആശുപത്രിയിൽ

Kerala
  •  a day ago
No Image

മെസിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; പടിയിറങ്ങും മുമ്പേ ചരിത്രമെഴുതി ഡി ബ്രൂയ്ൻ 

Football
  •  a day ago
No Image

190 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ  

Kerala
  •  a day ago
No Image

തെരുവുനായ ആക്രമണം; കേരളത്തിൽ മരണങ്ങളുടെ എണ്ണം കൂടുന്നു, 2025ൽ ജീവൻ നഷ്ടമായത് 12 പേർക്ക്

Kerala
  •  a day ago
No Image

വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഒൻപത് വർഷമായിട്ടും വേതന വർധനവില്ലാതെ സ്‌പെഷൽ എജ്യുകേറ്റർമാരും സ്‌പെഷലിസ്റ്റ് അധ്യാപകരും

Kerala
  •  a day ago
No Image

ഷിർഗാവ് ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏഴ് മരണം; 50ലധികം പേർക്ക് പരിക്ക്

National
  •  a day ago
No Image

നീറ്റ് യുജി 2025; പരീക്ഷ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

Kerala
  •  a day ago