HOME
DETAILS

കേരള സർക്കാർ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ജോലി; 40,000 ശമ്പളം വാങ്ങാം; സമയം തീരുന്നു

  
April 27 2025 | 06:04 AM

Kerala State Industrial Development Corporation Limited KSIDC recruitment 2025

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്), ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്, ഐടി അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലായി ആകെ 13 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ചുവടെ നൽകിയ വിശദാംശങ്ങൾ വായിച്ച് മനസിലാക്കി ഏപ്രിൽ 30ന് മുൻപായി അപേക്ഷ നൽകുക. 

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രൊജക്ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്), ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്, ഐടി അനലിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ 13 ഒഴിവുകൾ. 

പ്രായപരിധി

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് = 35 വയസ് വരെ. 

പ്രൊജക്ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്) = 35 വയസ് വരെ. 

ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ് = 35 വയസ് വരെ. 

ഐടി അനലിസ്റ്റ് = 40 വയസ് വരെ. 

യോഗ്യത

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് 

ഡിഗ്രി + എംബിഎ. സമാന മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. 

പ്രൊജക്ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്) 

ബിടെക് കമ്പ്യൂട്ടർ സയൻസ് / ഐടി അല്ലെങ്കിൽ എംസിഎ. സമാന മേഖലയിൽ രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്. 

ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ് 

ഡിഗ്രി + എംബിഎ (ഫിനാൻസ്)/ സിഎ/ സിഎംഎ. സമാന മേഖലയിൽ 5 വർഷത്തെ എക്‌സ്പീരിയൻസ്. 

ഐടി അനലിസ്റ്റ് 

ബിടെക് കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്. 

സമാന മേഖലയിൽ 5 വർഷത്തെ എക്‌സ്പീരിയൻസ്. 

ശമ്പളം

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് = 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

പ്രൊജക്ട് എക്‌സിക്യൂട്ടീവ് (കെസ്വിഫ്റ്റ്) = 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ് = 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

ഐടി അനലിസ്റ്റ് = 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഏപ്രിൽ 30ന് മുൻപ് അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Kerala State Industrial Development Corporation Limited (KSIDC),  job opportunities in 13 positions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശകളോടെ, ആശസമരം 80ആം ദിവസത്തിലേക്ക്

Kerala
  •  an hour ago
No Image

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; യൂണിഫോംഡ് വിഭാഗങ്ങളിലെ നിയമനത്തിൽ മാനദണ്ഡം മാറുന്നു

Kerala
  •  an hour ago
No Image

ചക്ക മുറിച്ചുകൊണ്ടിരിക്കെ കൊടുവാളിലേക്ക് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം 

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

എല്ലാ പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ ഭരണഘടനാപരമായ അവകാശം: സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്

National
  •  2 hours ago
No Image

ജാതി സെന്‍സസ് നടത്തുക പൊതു സെന്‍സസിനൊപ്പം; ഇതുവരെ മുടങ്ങാതെ നടന്ന ജനസംഖ്യാ കണക്കെടുത്തിട്ട് 14 വര്‍ഷം; അറിഞ്ഞിരിക്കാം ജാതി സെന്‍സസിനെക്കുറിച്ച്

National
  •  2 hours ago
No Image

സംഘര്‍ഷാവസ്ഥയ്ക്ക് ലഘൂകരണം? സൈനിക ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശവിനിമയം നടന്നു, യു.എസ് ഇന്ത്യയെയും പാകിസ്താനെയും വിളിച്ചു

latest
  •  3 hours ago
No Image

പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

crime
  •  10 hours ago
No Image

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാവസ്ഥ

International
  •  10 hours ago
No Image

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; സുകാന്തിന്റെ മാതാപിതാക്കള്‍ ചോദ്യം ചെയ്യലിനു ഹാജരായി

Kerala
  •  11 hours ago