HOME
DETAILS

'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം

  
Farzana
April 27 2025 | 07:04 AM

BSF Urges Farmers Along India-Pakistan Border to Harvest Crops Within 48 Hours Amid Rising Tensions

ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകരോട് 48 മണിക്കൂറിനകം വിളവെടുക്കണമെന്ന നിര്‍ദേശവുമായി ബി.സ്.എഫ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉടലെടുത്ത സംഘര്‍ഷസാഹചര്യം തുടരുന്നതിനിടെയാണ്  നിര്‍ദേശം എന്നതാണ് ശ്രദ്ധേയം.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇവിടെ കൂടുതല്‍ സുരക്ഷയേര്‍പ്പെടുത്താനാണ് ബി.എസ്.എഫ് ഒരുങ്ങുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് വിളവെടുപ്പിന് വിഘാതം സൃഷ്ടിക്കാതിരിക്കാനാണ് നിര്‍ദേശമെന്നാണ് സൂചന. 530 കിലോ മീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 45,000 ഏക്കറോളം കൃഷിസ്ഥലമാണ്. വളര്‍ന്ന് നില്‍ക്കുന്ന ഗോതമ്പ് ചെടികള്‍ സുഗമമായ അതിര്‍ത്തി നിരീക്ഷണത്തിന് തടസമാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് വിളവെടുപ്പ് വേഗം നടത്താന്‍ ഇന്ത്യന്‍ സേന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അമൃത്സര്‍, തരണ്‍ താരണ്‍, ഫിറോസ്പൂര്‍, ഫാസിക ജില്ലകളിലെ കര്‍ഷകര്‍ക്ക് ഗുരുദ്വാരകളില്‍ നിന്നും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗോതമ്പ് വിളവെടുപ്പിന്റെ 80% ത്തിലധികം കഴിഞ്ഞെങ്കിലും, നിശ്ചിത സമയത്തിനുള്ളില്‍ വിളവെടുത്ത് പിന്നീട് കാലിത്തീറ്റയായി ഉപയോഗിക്കുന്നതിനായി 'വൈക്കോല്‍' ശേഖരിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം, ഇന്ത്യ- പാക് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ പ്രദേശത്ത് കൃഷിയിറക്കുന്നതില്‍ ഉള്‍പ്പടെ പ്രതിസന്ധി നേരിടുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

 

Following the Pahalgam terror attack, the BSF has advised farmers near the India-Pakistan international border to complete their harvest within 48 hours due to escalating tensions between the two nations. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago