HOME
DETAILS

പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗത്വം

  
Web Desk
April 28, 2025 | 12:18 PM

Pravasi ID Card Insurance Coverage Raised to 5 Lakh Membership Extended to Malayalis in Other States

 

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക 4 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി. പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ അപകടമരണ പരിരക്ഷ 2 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയാക്കിയും വർധിപ്പിച്ചു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇനി മുതൽ പ്രവാസി രക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം ലഭിക്കും. എൻആർഐ സീറ്റിൽ മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ സ്പോൺസറുടെ തിരിച്ചറിയൽ രേഖയായി നോർക്ക പ്രവാസി ഐഡി കാർഡ് സമർപ്പിക്കാമെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു.

പുതുക്കിയ നിരക്കുകൾ

പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 408 രൂപയായി (പഴയ നിരക്ക് 372 രൂപ). പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉൾപ്പെടെ 661 രൂപ (പഴയ നിരക്ക് 649 രൂപ).

മറ്റു ആനുകൂല്യങ്ങൾ

2025 ഏപ്രിൽ 1 മുതൽ ഐഡി കാർഡ്/എൻപിആർഐ പോളിസി എടുക്കുന്ന പ്രവാസികൾക്ക് അപകടമരണം സംഭവിച്ചാൽ, വിദേശത്ത് നിന്ന് ഭൗതികശരീരം നാട്ടിലെത്തിക്കാൻ 50,000 രൂപയും ഇന്ത്യയ്ക്കുള്ളിൽ നിന്നാണെങ്കിൽ 30,000 രൂപയും ധനസഹായം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

കാർഡുകൾക്ക് അപേക്ഷിക്കാനും പുതുക്കാനും sso.norkaroots.kerala.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9567555821, 0471-2770543. 

 

 

NORKA Roots has increased the accident death insurance coverage for Pravasi ID Card, NRK Insurance Card, and Student ID Card to ₹5 lakh from ₹4 lakh, and for Pravasi Raksha Insurance Policy to ₹3 lakh from ₹2 lakh. Malayalis in other Indian states can now join the Pravasi Raksha Insurance scheme. The updated card fees are ₹408 (including GST), and the insurance policy fee is ₹661. From April 1, 2025, financial aid of ₹50,000 (overseas) or ₹30,000 (within India) will be provided for repatriating mortal remains.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  3 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago