HOME
DETAILS

പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നു, രാസലഹരി ഉപയോഗിക്കാറില്ലെന്നും വേടന്‍; അറസ്റ്റ് ചെയ്ത് വനംവകുപ്പ് 

  
Web Desk
April 29 2025 | 08:04 AM

Rapper Vedan Arrested in Tiger Tooth Pendant Case Under Wildlife Offenses

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് വനംവകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്‍ മൊഴി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചത്.  ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടന്‍ മൊഴി നല്‍കി.

പുലിപ്പല്ല് നല്‍കിയ ശ്രീലങ്കന്‍ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടിയെ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമ്പതു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വേടന്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്നത് വേടന്‍ കോടതിയില്‍ തെളിയിക്കണമെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. വനംവകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്‍?

Kerala
  •  19 hours ago
No Image

വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ് 

Kerala
  •  19 hours ago
No Image

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

Kerala
  •  20 hours ago
No Image

ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു

Others
  •  20 hours ago
No Image

കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

Kerala
  •  21 hours ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested

Trending
  •  21 hours ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.എം എബ്രഹാമിനെതിരായ സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ

Kerala
  •  21 hours ago
No Image

രാജ്യത്തിനായി വീരമൃത്യു വരിച്ച പൊലിസുകാരന്റെ ഉമ്മയും പാകിസ്താനിലേക്ക് നാടുകടത്താനുള്ളവരുടെ പട്ടികയില്‍; വിമര്‍ശനത്തിന് പിന്നാലെ തീരുമാനത്തില്‍ മാറ്റം

National
  •  a day ago
No Image

മംഗളൂരുവില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് സംഘ്പരിവാര്‍; അറസ്റ്റിലായവര്‍ ബജ്‌റംഗ്ദള്‍- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a day ago