HOME
DETAILS

''എല്ലാ ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും പറയട്ടെ, നിങ്ങള്‍ കളി നിര്‍ത്താന്‍ സമയമായി''; തോല്‍വിക്ക് പിന്നാലെ ധോണിയോട് ഓസ്‌ട്രേലിയന്‍ ഇതിഹാസം

  
Web Desk
May 01 2025 | 13:05 PM

Australian cricket legend urged MS Dhoni to retire from cricket

പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തോടെ ഐപിഎല്ലിന്റെ 18ാം എഡിഷനില്‍ പ്ലേഓഫ് കാണാന്‍ പറ്റാതെ തല താഴ്ത്തി മടങ്ങുകയാണ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്. തുടര്‍ പരാജയങ്ങളോടെ ചെന്നൈ ആരാധകര്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സീസണായി 2025 മാറുകയും ചെയ്തു. 

മാച്ച് കഴിഞ്ഞതിന് പിന്നാലെ ചെന്നൈ സൂപ്പര്‍താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ഹേറ്റ് ക്യാമ്പെയിനാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ പ്രായകൂടുതലും, ടീമിന്റെ ആകെ പ്രകടനവും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാദപ്രദിവാങ്ങള്‍ക്ക് തുടക്കും കുറിക്കുകയം ചെയ്തു. ധോണി വിരമിക്കണമെന്നും, യുവാക്കള്‍ക്ക് അവസരം കൊടുത്ത് പുതിയ ടീമിനെ തയ്യാറാക്കാന്‍ ചെന്നൈ മാനേജ്‌മെന്റ് തയ്യാറാകണമെന്നുമൊക്കെയാണ് ആവശ്യമുയരുന്നത്. 

ഇപ്പോഴിതാ ധോണിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസമായ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യക്ക് ധോണിയെ പോലെ, ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ ഗില്ലി തന്നെയാണ് ധോണി കളി മതിയാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. 

കരിയറില്‍ ഇനിയൊന്നും തെളിയിക്കാനോ, നേടാനോ ഇല്ലാത്ത താരമാണ് ധോണിയെന്നും, അടുത്ത സീസണില്‍ അദ്ദേഹം ഐപിഎല്‍ കളിക്കരുതെന്നുമാണ് ഗില്‍ക്രിസ്റ്റ് ആവശ്യപ്പെട്ടത്.

''എം.എസ്.ധോണിക്ക് ഇനി മൈതാനത്ത് തെളിയിക്കാനൊന്നുമില്ല. ക്രിക്കറ്റ് ലോകത്ത് അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം കളി നിര്‍ത്താന്‍ സമയമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാവിയെ ഓര്‍ത്താണ്  ഞാന്‍ ഇക്കാര്യം പറയുന്നത്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തിയാണ് ഞാനിത് പറയുന്നത്. നിങ്ങളൊരു ചാമ്പ്യനും ക്രിക്കറ്റ് ഐക്കണുമാണ്''- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഇത്തവണ ആകെ കളിച്ച പത്ത് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ചെന്നൈക്ക് ജയിക്കാനായത്. ഇന്നലെ നടന്ന പഞ്ചാബിനോടുള്ള മത്സരം തോറ്റതോടെ പ്ലേഓഫും ചെന്നൈക്ക് കാണാമറയായി. 

പത്തില്‍ പത്ത് മാച്ചുകളും കളിച്ച ധോണിയാവട്ടെ ആകെ 151 റണ്‍സാണ് നേടിയത്. 148 സ്‌ട്രൈക്ക് റേറ്റുള്ള ധോണിയുടെ ആവറേജ് 25.17 ആണ്.

Australian cricket legend urged MS Dhoni to retire from cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  10 hours ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  10 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  11 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  12 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  12 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  12 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  13 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  13 hours ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  13 hours ago