HOME
DETAILS

അന്തമാൻ ദ്വീപിൽ അബ് വാബ് പാഠപുസ്തക ശില്പശാല 2025 നടന്നു

  
Web Desk
May 02 2025 | 08:05 AM

Ab Waab Textbook Workshop 2025 held in Andaman Islands

വിംബർലിഗഞ്ച്: അന്തമാൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ  ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി SKIMVB പരിഷ്കരിച്ച പാഠപുസ്തക  ശില്പശാലയും അന്തമാൻ റൈഞ്ചിലേയും പോർട്ട് ബ്ലൈർ റൈഞ്ചിലേയും മാനേജ്മെന്റുകളെ ഉൾപെടുത്തി മാനേജ്മെന്റ് കൺവെൻഷനും വിപുലമായി നടന്നു. അന്തമാൻ റേഞ്ച് മാനേജ്മെന്റ് കൺവെൻഷൻ വിൻബാർലികഞ്ചിൽ വെച്ചും പോർട്ബ്ലൈർ മാനേജ്മെന്റ് കൺവെൻഷൻ  ഡിലേനിപൂർ മദ്രസയിൽ വെച്ചും നടന്നു.

 അറബി മലയാളം, ഉർദു മീഡിയം വിഭാഗങ്ങളിലായി 24 മദ്രസകളിൽ 1500 ലധികം വിദ്യാർത്ഥികൾ സമസ്തയുടെ അംഗീകാരമുള്ള മദ്രസകൾക്ക് കീഴിൽ അന്തമാനിൽ പഠനം നടത്തുന്നുണ്ട്.  നൂറോളം മുഅല്ലിമുകൾ പൂർണമായും ദ്വിദിന ട്രൈനിങ്ങിൽ പങ്കെടുത്തു.

വിദ്യഭ്യാസബോർഡിന്റെ പാഠപുസ്തക നിർമാണസമിതി കോർഡിനേറ്റർ YP അബൂബക്കർ മൗലവി, സമസ്ത ഇ ലേണിംഗ് അഡ്മിൻ അബ്ദുൽ ഹക്കീം ഫൈസി തോട്ടര എന്നിവർ  വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

അന്തമാൻ റൈഞ്ച് പ്രസിഡണ്ട് TM ഹംസ മുസ്‌ലിയാർ അധ്യക്ഷത  വഹിച്ച യോഗത്തിൽ റൈഞ്ച് സെക്രട്ടറി CH ഇസ്മാഈൽ ഫൈസി സ്വാഗതം പറഞ്ഞു. കെ യൂസുഫ് ഖാസിമി, ഹുസൈൻ ഖാസിമി, ഖാദർ നിസാമി, സൗഖത്ത് അലി ഫൈസി, ശമീർ ഫൈസി, ജാബിർ ഫൈസി, സൈനുദ്ദീൻ ഫൈസി, ശംസുദ്ദീൻ മൗലവി, ഇസ്മാഈൽ ഖാസിമി, അബ്ദുൽ ഹമീദ് ദാരിമി, റഫീഖ് മൗലവി, ഹുസൈൻ ദാരിമി, മുതീഉൽ ഹഖ് നിസാമി,  ഉമർ സാഹിബ്, മുഹമ്മദ് സിദ്ദിഖ് സാഹിബ്, മുഴുവൻ മുഅല്ലിംകളും മറ്റു പ്രമുഖ  നേതാക്കളും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിദാരുണം! അമ്മ മകനെയും എടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു, അമ്മ ആശുപത്രിയിൽ

Kerala
  •  a day ago
No Image

മെസിക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; പടിയിറങ്ങും മുമ്പേ ചരിത്രമെഴുതി ഡി ബ്രൂയ്ൻ 

Football
  •  a day ago
No Image

190 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ  

Kerala
  •  a day ago
No Image

തെരുവുനായ ആക്രമണം; കേരളത്തിൽ മരണങ്ങളുടെ എണ്ണം കൂടുന്നു, 2025ൽ ജീവൻ നഷ്ടമായത് 12 പേർക്ക്

Kerala
  •  a day ago
No Image

വിദ്യാർഥികളിലെ അമിതവണ്ണം, സ്കൂൾ ഭക്ഷണത്തിലെ എണ്ണയുടെ അളവ് കുറക്കും; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ഒൻപത് വർഷമായിട്ടും വേതന വർധനവില്ലാതെ സ്‌പെഷൽ എജ്യുകേറ്റർമാരും സ്‌പെഷലിസ്റ്റ് അധ്യാപകരും

Kerala
  •  a day ago
No Image

ഷിർഗാവ് ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് ഏഴ് മരണം; 50ലധികം പേർക്ക് പരിക്ക്

National
  •  a day ago
No Image

നീറ്റ് യുജി 2025; പരീക്ഷ ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

Kerala
  •  a day ago
No Image

ഗസ്സയോട് വീണ്ടും ക്രൂരത; സഹായ വസ്തുക്കളുമായി പോയ കപ്പലിന് നേരെ ആക്രമണം

International
  •  a day ago
No Image

തൊഴിലുടമയെ കൊലപ്പെടുത്തി; കുവൈത്തിൽ ഗുജറാത്ത് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

latest
  •  a day ago