HOME
DETAILS

ഗസ്സയോട് വീണ്ടും ക്രൂരത; സഹായ വസ്തുക്കളുമായി പോയ കപ്പലിന് നേരെ ആക്രമണം

  
May 03 2025 | 02:05 AM

Another brutality against Gaza Attack on aid ship

മാൾട്ട: ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോകുന്ന കപ്പലിനെ മാൾട്ടക്ക് സമീപമുള്ള അന്താരാഷ്ട്ര ജലപരിധിയിൽ ഡ്രോൺ ആക്രമണത്തിലൂടെ നശിപ്പിക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. 'ഫ്രീഡം ഫ്‌ളോട്ടില' സഖ്യത്തിന്റെ കപ്പലായ 'കോൺസൈൻസ്' ആണ് അന്താരാഷ്ട്ര ജലമേഖലയിൽ നേരിട്ട് ആക്രമിക്കപ്പെട്ടതെന്ന് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ഇസ്‌റാഈലോ അവർക്കുവേണ്ടി പ്രവർത്തിക്കുന്നവരോ ആകാമെന്നും അവർ ആരോപിച്ചു. 

സായുധ ഡ്രോണുകൾ നിരായുധരായ സിവിലിയൻ കപ്പലിന്റെ മുൻവശത്ത് രണ്ടുതവണ ആക്രമണം നടത്തിയത് തീപിടിത്തത്തിനും കപ്പലിന്റെ ഉൾഭാഗത്ത് കാര്യമായ വിള്ളലിനും കാരണമായി. ബോട്ടിന്റെ ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും ഇത് ബോട്ടിലെ വൈദ്യുതി മുടക്കിയെന്നും മുങ്ങാനുള്ള സാധ്യതയുണ്ടെന്നും പ്രവർത്തകർ പറഞ്ഞു. അതേസമയം കപ്പലിലെ ജീവനക്കാരും നാല് യാത്രക്കാരും സുരക്ഷിതരാണെന്ന് മാൾട്ട സർക്കാർ അറിയിച്ചു. സമീപത്തുള്ള ഒരു ടഗ്ഗ് ഉപയോഗിച്ച് കപ്പലിലെ തീ കെടുത്തി.

അതേസമയം ഗസ്സ ഉപരോധം വകവയ്ക്കാതെ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിനൊപ്പം ഇസ്‌റാഈലിലേക്ക് യാത്ര പോകാൻ തീരുമാനിച്ചതായി ഫ്രീഡം ഫ്‌ളോട്ടില' സഖ്യം അറിയിച്ചു. ഗസ്സയിലെ ഇസ്‌റാഈലിന്റെ നിയമവിരുദ്ധ ഉപരോധത്തെ വെല്ലുവിളിക്കാനും അത്യാവശ്യ സഹായം എത്തിക്കാനുമുള്ള ദൗത്യത്തിൽ 21 രാജ്യങ്ങളിൽ നിന്നുള്ള ആക്ടിവിസ്റ്റുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘം പറഞ്ഞു.

ഗസ്സയിൽ സഹായമെത്തിക്കണമെന്ന യു.എന്നിന്റെ അഭ്യർഥന തള്ളി ഇസ്‌റാഈൽ

പട്ടിണിയിലമർന്ന ഗസ്സയിലേക്ക് ഉടൻ അടിയന്തര സഹായം എത്തിക്കണമെന്ന യു.എൻ അഭ്യർഥന തള്ളി ഇസ്‌റാഈൽ. ഭക്ഷ്യശേഖരം പൂർണമായും അവസാനിച്ചതോടെ ഗസ്സയിൽ ജനലക്ഷങ്ങൾ പട്ടിണി മൂലം മരിക്കേണ്ട സാഹചര്യം വന്നതായി ലോക ഭക്ഷ്യപദ്ധതി സാരഥികൾ വെളിപ്പെടുത്തി. രണ്ടു മാസത്തിലേറെയായി ഒരു ട്രക്ക് പോലും ഗസ്സയിലേക്ക് കടത്തിവിടാൻ ഇസ്‌റാഈൽ തയാറായിട്ടില്ല.

ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ശേഖരം അവസാനിച്ചിരിക്കെ എത്രയും വേഗം സാധന സാമഗ്രികൾ ഗസ്സയിൽ എത്തിക്കേണ്ട ബാധ്യത ലോകസമൂഹം ഏറ്റെടുക്കണമെന്ന യു.എൻ അഭ്യർഥനയും ഇസ്‌റാഈൽ തള്ളി. അതേസമയം, ഇന്നുമുതൽ ഗസ്സയിൽ യുദ്ധം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് സൈനികമേധാവി അറിയിച്ചു. ഹമാസ് പോരാളികളെ വകവരുത്താൻ ആക്രമണം വിപുലപ്പെടുത്തേണ്ട ഘട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Another brutality against Gaza Attack on aid ship



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കണം: ആരോഗ്യ മന്ത്രാലയം

latest
  •  11 hours ago
No Image

കുവൈത്തിൽ രുചിപ്പെരുമയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു

Kuwait
  •  11 hours ago
No Image

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

National
  •  11 hours ago
No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  11 hours ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകോപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  12 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  14 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  15 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  15 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  15 hours ago