HOME
DETAILS

കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ

  
May 02 2025 | 13:05 PM

Al Nasr captain Cristiano Ronaldo is currently talking about Al Nasrs chances of winning the Saudi League title

സഊദി പ്രോ ലീഗ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ നിലവിൽ സഊദി ലീഗിൽ കിരീടം നേടാനുള്ള അൽ നസറിന്റെ  സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ ഹിലാൽ, അൽ ഇത്തിഹാദ് തുടങ്ങിയ ടീമുകളുമായി മത്സരിക്കുക ബുദ്ധിമുട്ടാണെന്നും എങ്കിലും കിരീടം നേടാനുള്ള ശ്രമത്തിലാണെന്നുമാണ്‌ റൊണാൾഡോ പറഞ്ഞത്. 

"അൽ ഹിലാൽ, അൽ ഇത്തിഹാദ് എന്നീ ടീമുകളുമായി മത്സരിക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഞങ്ങൾ ഇപ്പോഴും അവിടെ തന്നെയുണ്ട്. ഇപ്പോഴും ഞങ്ങൾ മുന്നോട്ട് പോവുകയും നന്നായി പോരാടുകയും ചെയ്യും. ഫുട്ബോൾ അങ്ങനെയാണ്. നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും ഉണ്ടാവും. എന്നാൽ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം വളരെ പ്രൊഫഷണൽ ആയിരിക്കുക എന്നതാണ്. അതിനായി കഠിനമായി പരിശ്രമിക്കുകയും ക്ലബ്ബിനെ സ്നേഹിക്കുകയും ചെയ്യണം. കാര്യങ്ങൾ എല്ലാം മാറുമെന്നാണ് നമ്മൾ വിശ്വസിക്കേണ്ടത്. അൽ നസറിനായി കൂടുതൽ കിരീടങ്ങൾ നേടാൻ ശ്രമിക്കും" റൊണാൾഡോ എച്ച്ടിയിലൂടെ പറഞ്ഞു.

നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദ് ആണ്. 29 മത്സരങ്ങളിൽ നിന്നും 21 വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 68 പോയിന്റാണ് അൽ ഇത്തിഹാദിന്റെ കൈവശമുള്ളത്. റൊണാൾഡോയുടെ അൽ നസർ 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 29 മത്സരങ്ങളിൽ നിന്നുമായി 18 ജയവും ആറ് സമനിലയും അഞ്ചു തോൽവിയുമാണ് അൽ നസറിന്റെ സമ്പാദ്യം. 

അൽ നസറിന് വേണ്ടി റൊണാൾഡോ പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. അൽ നസറിനായി ഇതുവരെ 96 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. ഈ സീസണിൽ സഊദി ലീഗിൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് റൊണാൾഡോയാണ്. 27 മത്സരങ്ങളിൽ നിന്നും 23 ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി നേടിയിട്ടുള്ളത്. ലീഗിലെ ഓരോ  മത്സരങ്ങളിലും ഗോളുകൾ നേടി മിന്നും ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 

Al Nasr captain Cristiano Ronaldo is currently talking about Al Nasrs chances of winning the Saudi League title



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് വയസ്സുള്ള യുഎസ് - ഫലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുഎസ് പൗരന് 53 വർഷത്തെ തടവ്; അറബ് വിരുദ്ധ വിദ്വേഷ ആക്രമണത്തിൽ 73 കാരന് ലഭിച്ചത് കടുത്ത ശിക്ഷ, അതിവേഗ വിചാരണ

Trending
  •  8 hours ago
No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  14 hours ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  14 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  15 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  16 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  16 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  16 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  17 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  17 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  17 hours ago