HOME
DETAILS

വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു

  
May 02 2025 | 14:05 PM

Wagah Border to Reopen Shahbaz Sharifs YouTube Channel and Pakistani Cricketers Instagram Accounts Banned in India

 

അമൃത്സർ: ഇന്ത്യ വിടാനുള്ള സമയപരിധി ഏപ്രിൽ 30ന് അവസാനിച്ചതിനെ തുടർന്ന് അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങിയ 21 പാകിസ്താൻ പൗരന്മാർ വെള്ളിയാഴ്ച ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി പാകിസ്താനിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് പൗരന്മാരുടെ എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യൻ സർക്കാർ, അവർ ഏപ്രിൽ 30നകം രാജ്യം വിടണമെന്ന് നിർദേശിച്ചിരുന്നു.

അമൃത്സറിനെയും പാകിസ്താനിലെ ലാഹോറിനെയും ബന്ധിപ്പിക്കുന്ന അട്ടാരി-വാഗാ അതിർത്തി ഏപ്രിൽ 30 വരെ തുറന്നിരുന്നെങ്കിലും, സമയപരിധി കഴിഞ്ഞതോടെ വ്യാഴാഴ്ച അടച്ചിരുന്നു. ഇതോടെ, ഏകദേശം 70 പാക് പൗരന്മാർ അതിർത്തിയിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ, 21 പാക് പൗരന്മാർ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴി പാകിസ്താനിലേക്ക് പ്രവേശിച്ചു. ഇവർ ചെക്ക് പോസ്റ്റിന് പുറത്തുള്ള റോഡുകളിൽ തമ്പടിച്ചിരുന്നു. നിലവിൽ, ഏകദേശം 50 പേർ കൂടി ചെക്ക് പോസ്റ്റിന് പുറത്ത് ക്യൂവിൽ കാത്തുനിൽക്കുന്നുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭിച്ചാൽ ഇവർക്കും അതിർത്തി കടക്കാൻ അനുവാദം ലഭിച്ചേക്കും.

ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാർക്ക് വാഗാ അതിർത്തി വഴി മടങ്ങാൻ അനുവദിക്കുമെന്ന് പാകിസ്താൻ പ്രഖ്യാപിച്ചു. “അട്ടാരിയിൽ കുട്ടികൾ ഉൾപ്പെടെ പൗരന്മാർ കുടുങ്ങിയിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു ആയതിനാൽ, ഇന്ത്യൻ അധികൃതർ അനുമതി നൽകിയാൽ അവരെ സ്വീകരിക്കാൻ തയ്യാറാണ്,” പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വരും ദിവസങ്ങളിലും വാഗാ അതിർത്തി തുറന്നിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ദേശീയ സുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്ത് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു. ചാനൽ സന്ദർശിക്കുമ്പോൾ “ഈ ഉള്ളടക്കം രാജ്യത്ത് ലഭ്യമല്ല” എന്ന സന്ദേശമാണ് ലഭിക്കുന്നത്. കൂടാതെ, പാകിസ്താൻ ക്രിക്കറ്റ് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.

അമൃത്സറിനെയും ലാഹോറിനെയും ബന്ധിപ്പിക്കുന്ന അട്ടാരി-വാഗാ അതിർത്തി ഏപ്രിൽ 30 വരെ തുറന്നിരുന്നെങ്കിലും, സമയപരിധി അവസാനിച്ചതോടെ വ്യാഴാഴ്ച അടച്ചിരുന്നു. എന്നാൽ, കുടുങ്ങിയ പൗരന്മാരെ തിരികെ എത്തിക്കാൻ അതിർത്തി വീണ്ടും തുറക്കുമെന്നാണ് പാകിസ്താന്റെ പുതിയ പ്രഖ്യാപനം. 

എന്നാൽ, സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാൻ വിസ ലഭിച്ച മറ്റു ചില വിദേശ പൗരന്മാർക്ക് ഇതുവരെ അതിർത്തി കടക്കാൻ അനുമതി ലഭിച്ചിട്ടില്ല. അവർ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് സമീപം കാത്തിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് വയസ്സുള്ള യുഎസ് - ഫലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുഎസ് പൗരന് 53 വർഷത്തെ തടവ്; അറബ് വിരുദ്ധ വിദ്വേഷ ആക്രമണത്തിൽ 73 കാരന് ലഭിച്ചത് കടുത്ത ശിക്ഷ, അതിവേഗ വിചാരണ

Trending
  •  10 hours ago
No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  16 hours ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  16 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  18 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  18 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  19 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  19 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  20 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  20 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  20 hours ago