HOME
DETAILS

കൊടുങ്കാറ്റിൽ തരിപ്പണമായത് സച്ചിന്റെ ടി-20 റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് സായ് സുദർശൻ

  
May 02, 2025 | 3:55 PM

Sai Sudarshan Breaks Sachin Tendulker Record in T20 Cricket

അഹമ്മദാബാദ്: ടി-20 ഫോർമാറ്റിൽ പുത്തൻ റെക്കോർഡുമായി ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ സായ് സുദർശൻ. സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിലാണ് താരം തന്റെ കരിയറിലെ പുത്തൻ നേട്ടത്തിലേക്ക് നടന്നുകയറിയത്. ടി-20യിൽ 2000 റൺസ് പൂർത്തിയാക്കാനാണ് സായ് സുദർശന് സാധിച്ചത്.

ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പിന്നിടുന്ന ഇന്ത്യൻ താരമായും സായ് മാറി. 54 ഇന്നിങ്‌സുകളിൽ നിന്നുമാണ് താരം ഈ നേട്ടം കൈവരിച്ചത്. 59 ഇന്നിങ്‌സുകളിൽ നിന്നും 2000 ടി-20 റൺസ് പൂർത്തിയാക്കിയ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് തകർത്താണ് സായ് ഈ റെക്കോർഡ് കൈപ്പിടിയിലാക്കിയത്. 

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് സ്വന്തമാക്കിയത്.  

മത്സരത്തിൽ 23 പന്തിൽ 48 റൺസാണ് താരം നേടിയത്. ഒമ്പത് ഫോറുകളാണ് താരം നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ചുറിയും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഗിൽ 36 പന്തിൽ 76 റൺസാണ് നേടിയത്. 10 ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ബട്ലർ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 37 പന്തിൽ 64 റൺസും നേടിയത്. 

ഹൈദരാബാദിനായി ജയ്‌ദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റുകളും കമ്മിൻസ്, സീഷാൻ അൻസാരി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ

സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ(വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തിവാട്ടിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, രവി ശ്രീനിവാസൻ സായ് കിഷോർ, ജെറാൾഡ് കോറ്റ്‌സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ. 

സൺറൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസെൻ(വിക്കറ്റ് കീപ്പർ), അനികേത് വർമ, കമിന്ദു മെൻഡിസ്, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, മുഹമ്മദ് ഷമി.

Sai Sudarshan Breaks Sachin Tendulker Record in T20 Cricket 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  2 days ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  2 days ago
No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  2 days ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  2 days ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  2 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  2 days ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  2 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  2 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  2 days ago