HOME
DETAILS

പഹൽഗാം ഭീകരാക്രമണം: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല, സമാധാനമാണ് വേണ്ടത്" വാക്കുകൾ ചൊടിപ്പിച്ചു; സോഷ്യൽ മീഡിയകളിൽ ഹിമാൻഷിക്കെതിരെ ഹേറ്റ് ക്യാമ്പയിൻ

  
amjadh ali
May 03 2025 | 17:05 PM

No need to chase Muslims and Kashmiris we need peace words provoked Hate campaign against Himanshi on social media

 

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിൽ പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ഭീകരാക്രമണം 26 പേരുടെ ജീവൻ അപഹരിച്ച ഇന്ത്യയിൽ സമീപകാലത്ത് സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു. കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് വിനയ് നർവാൾ (26) എന്ന ചെറുപ്പക്കാരനും ഉൾപ്പെടുന്നു. വിനയ്, തന്റെ ഭാര്യ ഹിമാൻഷി നർവാളിനൊപ്പം ഹണിമൂൺ ആഘോഷിക്കാൻ പഹൽഗാമിലെത്തിയതായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഈ ദുരന്തം സംഭവിക്കുന്നതും വിനയുടെ ജീവൻ നഷ്ടപ്പെടുന്നതും. 

2025-05-0322:05:56.suprabhaatham-news.png
 
 

ദി ക്വിന്റ്  നടത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹിമാൻഷി നർവാളിനെതിരെ നടക്കുന്ന വിദ്വേഷവും വെറുപ്പും നിറക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുമായി വിഭാഗിയത സൃഷ്ടിക്കുകയാണ് പല ഹിന്ദുത്വവാദികൾ. 2025 മെയ് 1-ന്, വിനയ് നർവാളിന്റെ 27-ാം ജന്മദിനത്തിൽ, ഹരിയാനയിലെ കർണാലിൽ നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റ്സ് ആൻഡ് ആക്ടിവിസ്റ്റ്സ് (NIFAA) സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഹിമാൻഷി പങ്കെടുക്കുകയും ഒരു സന്ദേശം നൽകുകയുമുണ്ടായി: "മുസ്ലീങ്ങളെയും കശ്മീരികളെയും പിന്തുടരേണ്ടതില്ല. സമാധാനമാണ് വേണ്ടത്, സമാധാനം മാത്രം. തീർച്ചയായും, നീതി വേണം. അദ്ദേഹത്തോട് തെറ്റ് ചെയ്ത ആളുകൾ ശിക്ഷിക്കപ്പെടണം." (We don’t want people to go after Muslims and Kashmiris. We want peace and only peace. Of course, we want justice. The people who have wronged him should be punished".)

എന്നാൽ, ഈ സമാധാനപരമായ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിവാദമായാണ് മാറിയത്. ഹിമാൻഷിയുടെ പ്രസ്താവനയെ 'ദേശവിരുദ്ധ'മായി ചിത്രീകരിച്ച് നിരവധി പേർ അവർക്കെതിരെ വിദ്വേഷപരമായ ട്രോളുകളും അധിക്ഷേപങ്ങളും നടത്തി. ഒരു എക്സ് ഉപയോക്താവ്, ഹിമാന്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിച്ച്, 2018-ലെ കത്വ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് നീതി ആവശ്യപ്പെട്ട ഹിമാൻഷിയുടെ പോസ്റ്റുകൾ 'ദേശവിരുദ്ധ'മാണെന്ന് പോലും ആരോപിച്ചു. മറ്റൊരാൾ, ഹിമാൻഷി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (JNU) പഠിച്ചിരുന്ന കാലത്ത് 'കശ്മീരികളോട് അടുപ്പം' കാണിച്ചിരുന്നുവെന്നും, ഇത് 'ദേശവിരുദ്ധ' പ്രവർത്തനത്തിന്റെ തെളിവാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ പറഞ്ഞു പരത്തി.

2025-05-0322:05:20.suprabhaatham-news.png
2025-05-0322:05:57.suprabhaatham-news.png
 

 

ഏറ്റവും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളിലൊന്ന്, "ഹിമാൻഷി തന്റെ മുസ്ലിം ഭീകരനായ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതാണ്" എന്നായിരുന്നു. ഫേസ്ബുക്കിൽ 77,000 ഫോളോവേഴ്സുള്ള ഒരു ഉപയോക്താവ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രം പ്രൊഫൈൽ പിക്ചറാക്കി, ഹിമാൻഷി 'സെക്കുലർ മനോഭാവ'മുള്ളവളാണെന്നും, ദമ്പതികൾക്കിടയിൽ 'സ്നേഹം' ഉണ്ടായിരുന്നില്ലെന്നും ആരോപിച്ചു.

2025-05-0322:05:70.suprabhaatham-news.png
 
 

ഹിമാൻഷിക്ക് പുറമേ, ആക്രമണത്തിൽ പിതാവ് എൻ. രാമചന്ദ്രനെ നഷ്ടപ്പെട്ട ആരതി മേനോനും സമാനമായ വിദ്വേഷത്തിന് ഇരയാക്കിയിരുന്നു. കശ്മീരി നാട്ടുകാർ തനിക്ക് സഹായം നൽകിയതിനെ പ്രശംസിച്ച് ആരതി പറഞ്ഞ വാക്കുകൾ, "അവർ ഇപ്പോൾ എന്റെ സഹോദരന്മാരെപ്പോലെയാണ്" എനന്നായിരുന്നു,

2025-05-0322:05:35.suprabhaatham-news.png
 

ഈ പ്രസ്താവന, വിദ്വേഷ പ്രചാരകർ ആയുധമാക്കുകയായിരുന്നു. ഒരു എക്സ് പോസ്റ്റിൽ, "ഇത്തരമൊരു മകളുള്ളതിനേക്കാൾ കുട്ടികളില്ലാതിരിക്കുന്നതാണ് ഭേദം" എന്ന പറഞ്ഞു വിഷം തുപ്പുകയായിരുന്നു.  ചിലർ ഹിമാൻഷിയെ "സെക്കുലർ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സാഹചര്യം ചൂഷണം ചെയ്യുന്നവൾ" എന്നും വിശേഷിപ്പിച്ചു.

 
 
2025-05-0322:05:59.suprabhaatham-news.png
 
 
 
 
 
 
 
 
 
ഹിമാൻഷി മാത്രമല്ല പഹൽഗാം ആക്രമണത്തിന്റെ ആഘാതം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഫലിച്ചിരുന്നു. ഉത്തർപ്രദേശിലെ വൃന്ദാവനിൽ, ബങ്കെ ബിഹാരി ക്ഷേത്രത്തിന് പുറത്ത്, കർഷ്ണി നാഗേന്ദ്ര ദത്ത് ഗൗർ നയിച്ച ഒരു കൂട്ടം മഹന്തുകൾ "ജയ് ശ്രീ റാം" മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. "ജിഹാദികൾക്ക് ജോലി നൽകരുത്, പഹൽഗാമിൽ അവർ ഹിന്ദു സഹോദരന്മാരെ വേർതിരിച്ച് വെടിവെച്ചു കൊന്നു," എന്ന് ഗൗർ ആരോപിക്കുകയും ചെയ്തിരുന്നു.
2025-05-0322:05:35.suprabhaatham-news.png
 
 

എന്നാൽ, ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനായ മഹന്ത് ശ്രീ രാം ശരൺ ദാസ് ഈ ആഹ്വാനത്തെ തള്ളിക്കളഞ്ഞിരുന്നു. "ഈ ബഹിഷ്കരണ ആഹ്വാനം ശരിയല്ല. ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് ജീവിക്കുന്നത്. ഈ വിഭാഗീയതയിൽ നിന്ന് ഒരു നന്മയും ഉണ്ടാകില്ല," എന്ന് അദ്ദേഹം പ്രസ്താവന ജനഹൃദയങ്ങളെ തൊട്ടിരുന്നു.

2025-05-0322:05:94.suprabhaatham-news.png
 
 

പഹൽഗാം ഭീകരാക്രമണം, ഇന്ത്യയിലെ സാമുദായിക സൗഹാർദത്തിന്റെ ദുർബലമായ അവസ്ഥയെയും ഒരു വിധേന വെളിപ്പെടുത്തിയെന്നു തന്നെ വേണം പറയാൻ. ഹിമാൻഷി നർവാൾ, തന്റെ ഭർത്താവിന്റെ നഷ്ടത്തിന്റെ വേദനയിലും, വിദ്വേഷത്തിനെതിരെ സമാധാനത്തിന്റെയും നീതിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അവർക്കെതിരെ ഉയർന്ന വിദ്വേഷ പ്രചാരണം, രാജ്യത്ത് വർധിച്ചുവരുന്ന വിഭാഗീയതയുടെ ആഴത്തെയാണ് വ്യക്തമാക്കുന്നത്. 

2025-05-0322:05:75.suprabhaatham-news.png
 
 
 
 

ഈ വിദ്വേഷങ്ങൾക്കിടയിലും ഒട്ടനവധി പേർ ഹിമാൻഷിയെ സപ്പോർട്ട് ചെയ്തും രംഗത്ത്  വന്നിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ ഠാക്കുർത്ത, അന്തരിച്ച അഡ്മിറൽ എൽ. രാംദാസിന്റെ ഭാര്യ ലളിത രാംദാസ് തുടങ്ങിയവർ ഹിമാൻഷിക്ക് വേണ്ടി സംസാരിച്ചിരുന്നു. രാംദാസിന്റെ ഭാര്യ ലളിത രാംദാസ്ഹൃദയസ്പർശിയായ ഒരു സന്ദേശം ഹിമാൻഷിക്കായി പങ്കുവെച്ചു.

2025-05-0322:05:49.suprabhaatham-news.png
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവച്ചു; സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

National
  •  15 hours ago
No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകേപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  16 hours ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  17 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  18 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  19 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  19 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  19 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  20 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  20 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  20 hours ago

No Image

മകന്‍ ഹിന്ദുത്വ സഹചാരി; രാഷ്ട്രീയക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി യുവാക്കളെ ഉപയോഗിക്കുന്നു; കൊല്ലപ്പെട്ട സുഹാസിന്റെ കുടുംബം

National
  •  a day ago
No Image

കളമശേരിയിൽ ആമസോൺ ഗോഡൗണിൽ പരിശോധന; വ്യാജ ഐഎസ്ഐ മാർക്ക് പതിച്ച ഉത്പന്നങ്ങൾ പിടികൂടി

Kerala
  •  a day ago
No Image

ചവിട്ടിപ്പൊളിച്ച ഡോറുകൾ ,രോ​ഗികളുമായി കുതിച്ചു പായുന്ന ആംബുലൻസുകൾ, രക്ഷിച്ച ജീവനുകൾ: കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് പറഞ്ഞറിയിക്കാനാകാത്ത രക്ഷാപ്രവർത്തനം

Kerala
  •  a day ago
No Image

കള്ളപ്പണം: ദുബായിലെ ഇന്ത്യൻ വ്യവസായിക്ക് അഞ്ചു വർഷം ജയിലും ഒരു കോടി രൂപ പിഴയും, സ്വത്ത് കണ്ടുകെട്ടും; ഫാൻസി നമ്പറിനായി 76 കോടി ചെലവിട്ട ബൽവീന്ദർ സിംഗ് സാഹ്നി എന്ന അബു സബാഹിനെ അറിയാം

uae
  •  a day ago