HOME
DETAILS

ചില്ലറയ്ക്കായി ഓടേണ്ട: ഇനി എടിഎമ്മില്‍ നിന്നും 100,200 രൂപ നോട്ടുകള്‍ ലഭിക്കും 

  
Web Desk
May 05 2025 | 13:05 PM

atm-transaction-charge-increasing-and 100200 rupees available on atm

ചില നേരത്തെങ്കിലും 500 രൂപയ്ക്ക് ചില്ലറ ലഭിക്കാനായി ഓടിനടക്കാറുണ്ട്. എന്നാലിനി അതിന്റെ ആവശ്യം വരില്ല. ഇനി എടിഎമ്മില്‍ നിന്നും 100,200 രൂപ നോട്ടുകള്‍ ലഭിക്കും. ബാങ്കുകളില്‍ ചെറിയ തുകയുടെ നോട്ടുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 100, 200 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് ആര്‍.ബി.ഐ ബാങ്കുകളോടും വൈറ്റ് ലേബല്‍ എ.ടി.എം ഓപ്പറേറ്റര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ചെറിയ തുകയുടെ നോട്ടുകള്‍ എ.ടി.എം വഴി ലഭ്യമല്ലാത്തത് സാധാരണക്കാരില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്ന് ധനകാര്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതോടെയാണ് റിസര്‍വ് ബാങ്ക് വിഷയത്തില്‍ ഇടപെട്ടത്. കൃത്യമായ ഇടവേളയില്‍ ചെറിയ തുകകളുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ നിറയ്ക്കണമെന്നാണ് നിര്‍ദേശം.

അതേസമയം മെയ് 1 മുതല്‍ എടിഎം വഴിയുള്ള ട്രാന്‍സാക്ഷന്‍ നിരക്ക് കൂട്ടി. സൗജന്യ സേവനങ്ങള്‍ക്ക് ശേഷം നടത്തുന്ന ഇടപാടുകള്‍ക്കുള്ള ചാര്‍ജാണ് ആര്‍.ബി.ഐ വര്‍ധിപ്പിച്ചത്. ഇതോടെ രണ്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. അതായത് എ.ടി.എമ്മില്‍ നിന്ന് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കണമെങ്കില്‍ 23 രൂപ നല്‍കണം.

അതേസമയം സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം ഗ്രാമനഗരങ്ങള്‍ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഗ്രാമീണ മേഖലകളില്‍ മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ സൗജന്യമാണെങ്കില്‍ നഗരമേഖലകളില്‍ മൂന്ന് ഇടപാടുകള്‍ മാത്രമേ ഇത്തരത്തില്‍ സൗജന്യമായി ലഭിക്കുകയുള്ളു.

എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചെലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

വിവിധ ബാങ്കുകള്‍ ചാര്‍ജ് മാറുന്നത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ചാര്‍ജില്‍ രണ്ട് രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചത്. പി.എന്‍.ബി ബാങ്ക് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ നിരക്ക് 23 രൂപയായും നോണ്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ നിരക്ക് 11 രൂപയായു വര്‍ധിച്ചുവെന്ന് അറിയിച്ചു. ഇന്‍ഡസ്‌ലാന്‍ഡ് ബാങ്കും നിരക്ക് 23 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  21 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  a day ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  a day ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  a day ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  a day ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  a day ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  a day ago
No Image

ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31

oman
  •  a day ago
No Image

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

Trending
  •  a day ago
No Image

ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago