HOME
DETAILS

പ്രീമിയം അടയ്ക്കാതെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്

  
May 06 2025 | 01:05 AM


 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. കെ.എസ്.ആർ.ടി.സിയും എസ്.ബി.ഐയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അപകടത്തിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥിരം ജീവനക്കാരിൽ ആരെങ്കിലും മരിച്ചാൽ ഒരു കോടി രൂപ കുടുംബത്തിന് ലഭിക്കും. ജീവനക്കാർക്ക് അപകടത്തിൽ ഗുരുതരമായ വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപയും ഭാഗികമായി വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി. ഈ പദ്ധതിയുടെ വിഹിതം കെ.എസ്.ആർ.ടി.സിയാണ് മുടക്കുന്നത്. ജീവനക്കാർ ഇതിലേക്ക് വിഹിതം നൽകേണ്ടതില്ലെന്ന് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ പറഞ്ഞു. 22,095 ജീവനക്കാർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയും എസ്.ബി.ഐയും തമ്മിൽ കരാർ ഒപ്പിടും. ജൂൺ നാലുമുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 1995 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടു വർഷം 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കുന്ന  പദ്ധതിയും ഗതാഗത മന്ത്രി പ്രഖ്യാപിച്ചു. ജീവനക്കാരുടെ പങ്കാളിക്കും രണ്ടു മക്കൾക്കും കവറേജ് ലഭിക്കും. ഈ പോളിസിയുടെ ഭാഗമാകണോ എന്ന് ജീവനക്കാർക്ക് തീരുമാനിക്കാമെന്നും നിർബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. 
ശമ്പളത്തിനായി 100 കോടി ഓവർഡ്രാഫ്‌റ്റ് എടുക്കുന്നത് വൻ ബാധ്യതയെന്ന ആന്റണി രാജുവിന്റെ പ്രസ്താവനക്കും മന്ത്രി മറുപടി നൽകി. താൻ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നും ഒന്നാം തീയതി ശമ്പളം നൽകണം എന്നത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണെന്നും പറഞ്ഞ ഗതാഗത മന്ത്രി, ഈ തീരുമാനം അതിന്റെ ഭാഗമെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപടി. എതിർപ്പുള്ളവർ മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. താൻ സ്വീകരിച്ച നടപടി കൂട്ടുത്തരവാദിത്വത്തിന്റെ പുറത്തെടുത്തതാണ്. ശമ്പളം കൊടുക്കുന്നത് ഇടതു സർക്കാരാണ്. തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതിയും ഭാര്യയും കുറ്റക്കാർ

latest
  •  12 hours ago
No Image

കരിപ്പൂരിൽ ഹജ്ജ് സെൽ തുടങ്ങി; ക്യാംപ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ 

Kerala
  •  12 hours ago
No Image

വ്യാജ ബോംബ് ഭീഷണി വിവരങ്ങൾ കൈമാറില്ലെന്ന് മൈക്രോസോഫ്റ്റ്; കോടതിയെ സമീപിച്ച് സൈബർ പൊലിസ്

Kerala
  •  12 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന മേള തുടങ്ങി

Kerala
  •  12 hours ago
No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  19 hours ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  19 hours ago
No Image

ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി

Kerala
  •  19 hours ago
No Image

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

Others
  •  19 hours ago
No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  19 hours ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  20 hours ago