HOME
DETAILS

ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു

  
Web Desk
May 05 2025 | 16:05 PM

kl Rahul create a new record in IPL History

ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസും സൺറൈസേഴ്‌സ് ഹൈദെരാബാദും തമ്മിലുള്ള മത്സരം നടക്കുകയാണ്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ഡൽഹി ഏഴു വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.

ഡൽഹിയുടെ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും മത്സരത്തിൽ കെഎൽ രാഹുൽ തന്റെ കരിയറിൽ പുതിയൊരു നേട്ടമാണ് കൈവരിച്ചത്. മത്സരത്തിൽ 14 പന്തിൽ 10 റൺസാണ് രാഹുൽ നേടിയത്. ഒരു ഫോറാണ് താരം നേടിയത്. ഇതോടെ ടി-20യിൽ 1000 ബൗണ്ടറികൾ പൂർത്തിയാക്കാൻ രാഹുലിന് സാധിച്ചു. ടി-20യിൽ 1000 ബൗണ്ടറികൾ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് രാഹുൽ. വിരാട് കോഹ്‌ലി (1602), രോഹിത് ശർമ്മ (1588), ശിഖർ ധവാൻ (1324), സൂര്യകുമാർ യാദവ് (1204), സുരേഷ് റെയ്‌ന (1104) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ. 

അശുതോഷ് ശർമ്മ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരാണ് ഡൽഹിക്കായി മികച്ച പ്രകടനം നടത്തിയത്. ഇരുവരും 41 റൺസാണ് നേടിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ്ങിൽ നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. നാല് ഓവറിൽ വെറും 19 റൺസ് വിട്ടുനൽകിയാണ് കമ്മിൻസ് മൂന്ന് വിക്കറ്റുകൾ നേടിയത്. എഷാൻ മലിംഗ, ജയ്‌ദേവ് ഉനദ്കട്ട്, ഹർഷൻ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), സച്ചിൻ ബേബി, ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, ഇഷാൻ മലിംഗ.

ഡൽഹി ക്യാപ്പിറ്റൽസ് പ്ലെയിങ് ഇലവൻ

ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെൽ, കരുണ് നായർ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ(ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, ദുഷ്മന്ത ചമീര, കുൽദീപ് യാദവ്, ടി നടരാജൻ.

kl Rahul create a new record in IPL History

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  5 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  6 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  6 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  6 hours ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  6 hours ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  6 hours ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  6 hours ago
No Image

ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31

oman
  •  6 hours ago
No Image

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

Trending
  •  7 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടകർക്കായി സ്മാർട്ട് സേവനങ്ങളോടെ വിപുലമായ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  7 hours ago