HOME
DETAILS

വയനാട്ടില്‍ ടെന്റ് തകര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

  
Web Desk
May 16 2025 | 03:05 AM

Woman dies after tent collapses in Wayanad - Resort manager and supervisor arrested

വയനാട്: മേപ്പാടിയിലെ തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് വീണ് യുവതി മരിച്ച കേസില്‍ റിസോര്‍ട്ട് മാനേജരെയും സൂപ്പര്‍വൈസറെയും അറസ്റ്റ് ചെയ്തു. മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെന്റ് വീണ് നിഷ്മ മരിച്ചത്. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിയാണ്(25)നിഷ്മ. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എമറാള്‍ഡ് റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകര്‍ന്നു വീണാണ് അപകടം. റിസോര്‍ട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. കോഴിക്കോട് , മലപ്പുറം ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്.

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലായിരുന്നു. രണ്ടു വര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചെന്നും പ്രവര്‍ത്തനാനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് നിഷ്മ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  7 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  7 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  7 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  7 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  7 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  7 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  7 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  7 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  7 days ago