HOME
DETAILS

ലഹരി വേണ്ട, ഫിറ്റ്‌നസ് ആവാം; സ്‌കൂളുകളില്‍ ഇനി കുട്ടികള്‍  സുംബ ഡാന്‍സും പഠിക്കും; 1,60,000 അധ്യാപകര്‍ക്ക് പരിശീലനം

  
പ്രത്യേക ലേഖകന്‍
May 16 2025 | 03:05 AM

Zumba Dance Introduced in Kerala Schools to Promote Health and Prevent Drug Abuse

തിരുവനന്തപുരം: കുട്ടികള്‍ ഇനി സുംബ ഡാന്‍സും പഠിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനും ലഹരിപ്പിടിയില്‍ അകപ്പെടാതിരിക്കാനുമാണ് എട്ടാം ക്ലാസിലെ കലാപഠനം എന്ന പുസ്തകത്തില്‍ സുംബ പഠനം ഉള്‍പ്പെടുത്തിയത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ സ്‌കൂളുകളിലും സുംബ ഡാന്‍സ് പഠിപ്പിക്കണമെന്നും എല്ലാ ദിവസവും ചെയ്യിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മോഡ്യൂള്‍ തയാറാക്കാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദേശം നല്‍കി. യു.പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും പരിശലനം നല്‍കും. ആര്‍.പിമാര്‍ക്ക് പിശീലനം നല്‍കി കഴിഞ്ഞു. സ്‌കൂള്‍ തുറക്കുമ്പാള്‍ 1,60,000 അധ്യാപകര്‍ ഡാന്‍സ് പരിശീലകരാകും. ഇതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. 

നൃത്തവും ഫിറ്റ്നസും സംയോജിതമായ സുംബ ഡാന്‍സ് ജനപ്രിയ നൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വന്ന വഴിയും പ്രതിപാദിച്ചിട്ടുണ്ട്. സ്‌കുള്‍ തുറന്നാല്‍ ഉടന്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും സുംബ ഡാന്‍സ് ചെയ്യിപ്പിക്കും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകളില്‍ അസംബ്ലിയുടെ ഭാഗമായാണ് സുംബ ഡാന്‍സ് ചെയ്യിപ്പിക്കുക. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ എങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തില്‍ അടുത്ത ആഴ്ച തീരുമാനമെടുക്കും.

എന്താണ് സുംബ
സുംബ എന്ന് കേള്‍ക്കുന്നത് തന്നെ ഒരു ഹരം പോലെയുണ്ട്. പക്ഷെ പലര്‍ക്കും സംഭവം കൃത്യമായി അറിയില്ല. മിക്കവര്‍ക്കും അതു ഡാന്‍സ് ആണ്. പലരും ഡാന്‍സ് കളിക്കാന്‍ അറിയില്ലല്ലോ എന്നുകരുതി മാറി നില്‍ക്കും, പക്ഷെ സുംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. സിമ്പിള്‍ സ്റ്റെപ്പ്സ് ആണ്. എല്ലാം ചെയ്യുന്നത് ഫിറ്റ്നസ് ഫോമില്‍. ഡാന്‍സ് മൂവ്മെന്‍സ് അല്ല, ഡാന്‍സ് കൂട്ടിച്ചേര്‍ക്കുന്നത് ബോറടിക്കാതിരിക്കാനാണ്. വണ്‍ ടു ത്രീ പറഞ്ഞു ചെയ്താല്‍ പെട്ടെന്നു മടുക്കും. അതുകൊണ്ടാണ് ഡാന്‍സ് വരുന്നത്. സുംബ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-05-2025

PSC/UPSC
  •  10 hours ago
No Image

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; എം.ആര്‍. അജിത് കുമാര്‍ തിരിച്ചെത്തി, സായുധ സേന എഡിജിപിയായി നിയമനം

Kerala
  •  11 hours ago
No Image

ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ 

National
  •  11 hours ago
No Image

ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന

International
  •  12 hours ago
No Image

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി

National
  •  12 hours ago
No Image

എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ

Kerala
  •  12 hours ago
No Image

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട യമൻ സ്വദേശിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി

Kerala
  •  13 hours ago
No Image

ഇന്ത്യയുടെ ആക്രമണം പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചോ? എസ്. ജയശങ്കറിനോടു ചോദ്യശരങ്ങളുമായി രാഹുൽ ഗാന്ധി

National
  •  13 hours ago
No Image

ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ

National
  •  14 hours ago
No Image

കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Kerala
  •  14 hours ago