HOME
DETAILS

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

  
Web Desk
May 16, 2025 | 4:06 AM

77th Nakba Day Marked by Bloodshed in Gaza as Israeli Airstrikes Kill 103 Palestinians

ഗസ്സ സിറ്റി: നഖ്ബ ദിനത്തിന്റെ 77ാം വാര്‍ഷികത്തിലും ഗസ്സയില്‍ ചോരപ്പുഴയൊഴുക്കി സയണിസ്റ്റ് രാജ്യം. ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന ബോംബാക്രമണത്തിന്റെ തുടര്‍ച്ചയായി ഇന്നലെ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 103 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഫലസ്തീനികളെ നാടുകടത്തി ലോകമെങ്ങുമുള്ള ജൂതന്മാരെ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ച് അന്നത്തെ വന്‍ശക്തിയായിരുന്ന ബ്രിട്ടന്റെ നേതൃത്വത്തില്‍ 1948 മെയ് 14ന് ഇസ്റാഈല്‍ രാജ്യം സ്ഥാപിച്ചതിന്റെ ദുരന്തസ്മരണയായാണ് ഫലസ്തീനികള്‍ നഖ്ബ ദിനം ആചരിക്കുന്നത്. സയണിസ്റ്റ് നേതാവ് ഡേവിഡ് ബെന്‍ഗൂറിയനായിരുന്നു ഇസ്റാഈല്‍ രാജ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

1948ല്‍ അറബ്- ഇസ്റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഏഴരലക്ഷം ഫലസ്തീനികളെയാണ് ബലംപ്രയോഗിച്ച് ഫലസ്തീന്‍ മണ്ണില്‍ നിന്ന് നാടുകടത്തിയത്. ഇതിന്റെ ഭാഗമായി 530 ഫലസ്തീന്‍ ഗ്രാമങ്ങള്‍ നശിപ്പിക്കുകയും 15,000 ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തു.
ഫലസ്തീന്റെ 78 ശതമാനം ഭൂമിയും 1948ലെ യുദ്ധത്തിലൂടെ ഇസ്റാഈല്‍ അധിനിവേശപ്പെടുത്തി. ശേഷിക്കുന്ന ഭാഗത്തെ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ മുനമ്പ് എന്നിങ്ങനെ വിഭജിച്ചു. യുദ്ധത്തില്‍ ഇസ്റാഈല്‍ വിജയിച്ചതോടെ ഫലസ്തീനികള്‍ ഉപേക്ഷിച്ചുപോയ വീടും നാടും ജൂത കുടിയേറ്റക്കാര്‍ കൈയടക്കി. ഇങ്ങനെ നാടുകടത്തപ്പെട്ടവരുള്‍പ്പെടെ ലോകത്ത് ഇന്ന് 60 ലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികളുണ്ട്. ഇവരില്‍ കൂടുതലും അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, ലബനാന്‍, സിറിയ എന്നിവിടെയാണ് കഴിയുന്നത്.

1920 മുതല്‍ 1948 വരെ ഫലസ്തീന്‍ ഭൂമി ബ്രിട്ടന്റെ അധീനതയിലായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തോടെയാണ് ബ്രിട്ടന്‍ ഉടമസ്ഥാവകാശം ജൂതന്മാര്‍ക്ക് കൈമാറുന്നത്. ഇതിനെതിരേ ഫലസ്തീനികള്‍ പ്രതിഷേധമുയര്‍ത്തിയതാണ് 1948ലെ അറബ്- ഇസ്റാഈല്‍ യുദ്ധത്തില്‍ കലാശിച്ചത്. അന്നുമുതല്‍ ശേഷിക്കുന്ന ഫലസ്തീനികളെ ഭവനരഹിതരാക്കി അവരുടെ ഭൂമി അധിനിവേശപ്പെടുത്തി ജൂത കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടകേന്ദ്രങ്ങള്‍ പണിയുന്നത് നഖ്ബയുടെ 77ാം വാര്‍ഷികത്തിലും ഇസ്റാഈല്‍ തുടരുകയാണ്. പിന്നീട് 1967ല്‍ നടന്ന ആറുദിന യുദ്ധത്തില്‍ അറബികളെ തുരത്തി ഗസ്സയും വെസ്റ്റ് ബാങ്കുമുള്‍പ്പെടെ ജൂതരാജ്യം പിടിച്ചെടുത്തു. മൂന്നു ലക്ഷം ഫലസ്തീനികള്‍ നാടുകടത്തപ്പെട്ടു.


2023ല്‍ ഹമാസ് നടത്തിയ തിരിച്ചടിയുടെ പേരില്‍ തുടങ്ങിയ ഇസ്റാഈല്‍ ആക്രമണത്തില്‍ 52,700 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2007ലെ പൊതു തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഇസ്റാഈല്‍ ഗസ്സയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. അത് ഗസ്സയെ സാമ്പത്തികമായി തകര്‍ത്തു. ഉപരോധം ഇന്നും തുടരുകയാണ്. ഈവര്‍ഷം മാര്‍ച്ച് രണ്ടിനാണ് ഉപരോധം കൂടുതല്‍ ശക്തമാക്കി ഗസ്സയിലേക്ക് ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങി യാതൊന്നും കടത്തിവിടാതെ അതിര്‍ത്തി ഇസ്റാഈല്‍ കൊട്ടിയടച്ചത്. ഇതോടെ ഗസ്സയില്‍ പട്ടിണി മരണം നടന്നുകൊണ്ടിരിക്കുന്നു. 2023ലാണ് യു.എന്‍ നഖ്ബ ദിനം ആചരിച്ചു തുടങ്ങിയത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കുള്ള പെരുന്നാൾ അവധി പ്രഖ്യാപനം കാത്ത് ലക്ഷങ്ങൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ

uae
  •  a day ago
No Image

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി; 20,000 ടണ്‍ എല്‍പിജി കാണ്ട്ല തുറമുഖത്തിറക്കി

Kerala
  •  a day ago
No Image

ക്രമരഹിത നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം അപര്യാപ്തമായ നഗരാസൂത്രം: അമിത് ഷാ

National
  •  a day ago
No Image

അബൂദബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, ആശങ്ക വേണ്ടെന്ന് അധികൃതര്‍

uae
  •  a day ago
No Image

ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്ലാന്റ് പൂർണ്ണമായും സുരക്ഷിതമെന്ന് അബുദബി സർക്കാർ

uae
  •  a day ago
No Image

'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത'; ട്രംപിന്റെ പോസ്റ്റ് മിഡില്‍ ഈസ്റ്റില്‍ ആശങ്ക ഉയര്‍ത്തുന്നു

International
  •  a day ago
No Image

മഴ തുടരും: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  a day ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 'ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്' വിദ്യാര്‍ത്ഥികളുടെ സ്‌കോറിനെ ബാധിക്കുമെന്ന ആശങ്ക തള്ളി വിദ്യാഭ്യാസ മന്ത്രാലയം 

National
  •  a day ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു

International
  •  a day ago
No Image

ഹൊര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

International
  •  a day ago