HOME
DETAILS

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

  
Web Desk
May 17 2025 | 11:05 AM

Messi will arrive in Kerala the date will be announced later by the Argentine Football Association Anto Agustin

കോഴിക്കോട്: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തില്‍ കളിക്കാന്‍ എത്തുമെന്നും തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കുമെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീയതി അറിയിച്ചാല്‍ തങ്ങള്‍ പണം നല്‍കുമെന്നും ആന്റോ വ്യക്തമാക്കി. വയനാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ വച്ചിരിക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് ഡേറ്റ് തരേണ്ടത്. അക്കാര്യം ഇതുവരെ ഫൈനലായിട്ടില്ല. അതിനുശേഷം മാത്രമേ പണം അടയ്‌ക്കേണ്ടതുള്ളൂ. സ്റ്റേഡിയം, ഹോട്ടല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണം, അതു ചെയ്യേണ്ടത് സര്‍ക്കാരാണ്. അവരത് ഒരുക്കുമെന്ന് വിശ്വസിക്കുന്നു. കായിക മന്ത്രി അബ്ദുറഹ്മാന്‍ എടുത്ത പ്രയത്‌നം വളരെ വലുതാണ്. 6 മാസം ആയി കരാറില്‍ ഒപ്പുവച്ചിട്ട്. 45 ദിവസത്തിനുള്ളില്‍ പണം നല്‍കണം എന്നില്ലെന്നും ആന്റോ പറഞ്ഞു.

'ഡേറ്റ് തന്നാലേ പണം അടയ്ക്കാന്‍ പറ്റൂ. ഫിഫ നിലവാരമുള്ള സ്റ്റേഡിയം വേണം അതില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. കത്ത് നല്‍കിയിട്ടുണ്ട്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഡേറ്റ് ആകുമ്പോഴേക്കും ഉണ്ടാക്കാം എന്നാണ് പറഞ്ഞിട്ടുള്ളത'്, ആന്റോ പറഞ്ഞു. 

അര്‍ജന്റിന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം മുടങ്ങിയതിന് പിന്നില്‍ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. പണം നല്‍കി ടീമിനെ എത്തിക്കേണ്ട ഉത്തരവാദിത്വം സ്‌പോണ്‍സര്‍ക്കാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.

നിയമ ലംഘനത്തിന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമം നടപടി സ്വീകരിച്ചേക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ

National
  •  3 hours ago
No Image

സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

National
  •  3 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം

National
  •  3 hours ago
No Image

110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു

Kerala
  •  3 hours ago
No Image

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു 

International
  •  4 hours ago
No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  4 hours ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  5 hours ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  5 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  5 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  6 hours ago