HOME
DETAILS

മയക്കുമരുന്ന് കേസില്‍ പിടിയിലായ രണ്ട് പേര്‍ക്ക് 200,000 ദിര്‍ഹം പിഴയും 7 വര്‍ഷം തടവും വിധിച്ച് ദുബൈ കോടതി

  
May 17 2025 | 04:05 AM

Dubai Court Sentences Two in Drug Case to 7 Years Jail and Dh200000 Fine

ദുബൈ: യുഎഇയിലേക്ക് മയക്കുമരുന്ന കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് 7 വര്‍ഷം കഠിന തടവ്. രാജ്യത്തേക്ക് 1,200 മയക്കുമരുന്ന് ഗുളികകള്‍ കടത്തിയതിനാണ് ദുബൈ കോടതി രണ്ട് ആഫ്രിക്കന്‍ പൗരന്മാര്‍ക്ക് ഏഴ് വര്‍ഷം തടവും 200,000 ദിര്‍ഹം പിഴയും വിധിച്ചത്.

ഒരു യുവാവും ഒരു യുവതിയുമാണ് പൊലിസ് പിടിയിലായത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും ദുബൈ കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ഉത്തരവിട്ടു. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മയക്കുമരുന്ന കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന കടത്തിയതാനാണ് യുവാവ് അറസ്റ്റിലായത്. പിടികൂടിയ മയക്കുമരുന്ന് ഇടപാടുകാര്‍ക്ക് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതിനാണ് യുവതിയെ അറസ്റ്റു ചെയ്തത്. യുവാവിന്റെ ബാഗിലെ അസാധാരണമായ ഭാരം കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ഗുളിക രൂപത്തിലാക്കിയ മയക്കുമരുന്ന് കണ്ടെത്തിയത്. 

ചോദ്യം ചെയ്യലില്‍ താന്‍ നിരോധിത വസ്തുക്കള്‍ ഒന്നും തന്നെ കൈവശം വച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞു. എന്നിരുന്നാലും, തിരച്ചിലില്‍ രാജ്യത്ത് നിരോധിക്കപ്പെട്ട ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ദുബൈ പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് ദുബൈ പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സ്വന്തം നാട്ടിലുള്ള ഒരാള്‍ തന്ന ബാഗാണിതെന്നും വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എത്തിക്കണമെന്ന് പറഞ്ഞാണ് തന്നതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. രണ്ടാം പ്രതിയുമായുള്ള ആശയവിനിമയം സൂചിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ഇയാള്‍ കാണിച്ചു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വിമാനത്താവളത്തില്‍ വെച്ച് അധികാരികള്‍ സ്ത്രീയെ അറസ്റ്റ് ചെയ്തു. വീട്ടിലേക്ക് മടങ്ങിയ സഹോദരന് വേണ്ടി ബാഗ് എടുക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതാണെന്ന് അവര്‍ സമ്മതിച്ചു. പക്ഷേ അതില്‍ എന്താണ് ഉള്ളതെന്ന് അറിയില്ലായിരുന്നു എന്നവര്‍ പറഞ്ഞു.

യുഎഇയിലെ മയക്കുമരുന്ന് വിരുദ്ധ നിയമപ്രകാരം പിടിച്ചെടുത്ത ഗുളികകള്‍ നിയന്ത്രിത വസ്തുക്കളായി തരംതിരിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. നിരോധിത മരുന്നുകള്‍ ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുകയും ചെയ്തതിന് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Dubai court has sentenced two individuals to seven years in prison and imposed a Dh200,000 fine for their involvement in a drug-related case. Learn more about the case details and legal consequences.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികാരമല്ല നീതി' ഓപറേഷന്‍ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തു വിട്ട് ഇന്ത്യന്‍ ആര്‍മി

National
  •  21 hours ago
No Image

കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്  

Kerala
  •  21 hours ago
No Image

ഹാക്കിംഗ് ഭീഷണി; ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാറിന്റെ അടിയന്തര മുന്നറിയിപ്പ്  

Tech
  •  21 hours ago
No Image

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം

National
  •  a day ago
No Image

യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

uae
  •  a day ago
No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  a day ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  a day ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  a day ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  a day ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  a day ago