
വീണ്ടും പാക് ചാരൻ അറസ്റ്റിൽ, ചോർത്തിയത് നിർണായക രാജ്യ രഹസ്യങ്ങൾ, പാകിസ്ഥാനും സന്ദർശിച്ചു, ISI ഏജൻ്റായ യുവതിക്കൊപ്പം താമസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഈ അടുത്തായി പാകിസ്ഥാന് രാജ്യ രഹസ്യങ്ങൾ ചോർത്തി കൊടുത്തതിനു അറസ്റ്റിൽ ആയവരുടെ എണ്ണം കൂടിവരികയാണ്. എറ്റവും ഒടുവിൽ ഹരിയാനയിലെ കൈതൽ ജില്ലയിൽ നിന്ന് ആണ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ഒരു കേസ് കൂടി പുറത്തുവന്നത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് സ്‌പെഷ്യൽ ഡിറ്റക്റ്റീവ് യൂണിറ്റ് (എസ്‌ഡിയു) സംഘം മസ്ത്ഗഡ് ഗ്രാമത്തിലെ 25 കാരനായ ദേവേന്ദ്ര സിങ്ങിനെ ആണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ സൈനിക ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈന്യവുമായി ബന്ധപ്പെട്ട നിരവധി രഹസ്യ വിവരങ്ങൾ പ്രതി പാക് ചാര സംഘടനയ്ക്ക് കൈമാറിയതായി പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിലെ നിയമവിരുദ്ധ ആയുധങ്ങളുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേവേന്ദ്ര സിങ്ങിനെ മെയ് 13 ന് ആദ്യം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പോലീസിന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ലഭിച്ചത്. തുടർന്ന് പോലീസ് കേസ് ദേശീയ സുരക്ഷാ ഏജൻസികൾക്ക് കൈമാറി. മതപരമായ ദർശനത്തിന്റെ പേരിൽ പ്രതി കർതാർപൂർ ഇടനാഴി വഴി പാകിസ്ഥാനിലേക്ക് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അവിടെ അദ്ദേഹം കർതാർപൂർ സാഹിബ്, നങ്കാന സാഹിബ്, ലാഹോർ, പഞ്ച സാഹിബ് തുടങ്ങിയ സിഖ് പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. ഈ സമയത്ത് അദ്ദേഹം പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടു. പാക് ചാര സംഘടനയുടെ ഏജൻ്റ് ആയ യുവതിയുടെ കെണിയിൽപ്പെട്ടാണ് ദേവേന്ദർ രഹസ്യങ്ങൾ കൈമാറിയത്. യുവതിയോടൊപ്പം ഇയാൽ പാകിസ്ഥാനിൽ ഒരു ആഴ്ച താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചോർന്ന രഹസ്യങ്ങൾ അറിയുന്നതായി ഇയാളെ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.
Haryana man arrested for passing information to Pakistan army, ISI about Operation Sindoor, Indo-Pak conflict
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ; ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 11 hours ago
ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Kerala
• 11 hours ago
കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 11 hours ago
പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• 12 hours ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• 12 hours ago
ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• 12 hours ago
കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്
Kerala
• 13 hours ago
കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി
Kerala
• 13 hours ago
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല
Cricket
• 14 hours ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 14 hours ago
കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക
Kerala
• 15 hours ago
പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ
Cricket
• 15 hours ago
സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു
Cricket
• 15 hours ago
രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനത്തിന് വഴി തുറക്കുന്നു
Kerala
• 15 hours ago
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 17 hours ago
ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Cricket
• 17 hours ago
ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ
International
• 18 hours ago
ഒമാനില് ഉഷ്ണതരംഗം രൂക്ഷം; താപനില 50°C നോട് അടുക്കുന്നു
oman
• 18 hours ago
കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം
Kerala
• 16 hours ago
കടമെടുക്കാൻ പാകിസ്ഥാന് ഐഎംഎഫിന്റെ കടുത്ത ഉപാധികൾ; ഇന്ത്യ-പാക് സംഘർഷം സഹായത്തെ ബാധിക്കും
International
• 16 hours ago
എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ
Kerala
• 16 hours ago