HOME
DETAILS

സർക്കാരിന്റെ നാലാം വാർഷികം; എന്റെ കേരളം; കണ്ണൂര്‍

  
Web Desk
May 17 2025 | 18:05 PM

ente keralam kannur district edition

സർക്കാരിന്റെ നാലാം വാർഷികം: ജില്ലാതലയോഗം;  തകർന്ന കേരളത്തെ സർക്കാർ വികസന കുതിപ്പിലെത്തിച്ചു: മുഖ്യമന്ത്രി

WhatsApp Image 2025-05-29 at 7.44.41 PM.jpeg

കണ്ണൂർ: തകർന്ന കേരളത്തെ എൽ.ഡി.എഫ് സർക്കാർ വികസന കുതിപ്പിൽ എത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയം എല്ലാ മേഖലകളിലും പുരോഗതി തടയപ്പെട്ട നിലയിലായിരുന്നു സംസ്ഥാനം. അടിസ്ഥാന മേഖലകളിൽ ഉൾപ്പെടെ എല്ലാ മേഖലകളും തളർച്ചയിലായിരുന്നു. കേരളത്തിന് കാലാനുസൃതമായ വികസന പുരോഗതി നേടാനായില്ല. അവിടെ നിന്ന് കേരളം ഏത് രീതിയിൽ പുതുക്കി പണിയണം, പ്രശ്‌നങ്ങൾ എങ്ങനെ നേരിടും എന്ന് ഇടതു മുന്നണി  ആലോചിക്കുകയും പ്രകടന പത്രികയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാതല യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. നാടിന്റെ മുന്നേറ്റവും വികസനങ്ങളും കൂടുതൽ ശ്രദ്ധകൊടുക്കേണ്ട വിഷയങ്ങളും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. ടി. പദ്മനാഭൻ, എം. മുകുന്ദൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ, പ്രൊഫ. യു.സി മജീദ്, കെ.കെ മാരാർ, പി.കെ മായിൻ മുഹമ്മദ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്), ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി ബാലകൃഷ്ണ പൊതുവാൾ, യങ് എന്റ്ര്പ്രണർഷിപ്പ് ഫോറം ചെയർമാൻ നിർമ്മൽ നാരായണൻ, ആന്തൂർ നഗരസഭ ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ടി.വി സുമ, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.കെ രമേശ് കുമാർ, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കാവിയൽ, ഫുട്ബോൾ താരം ബിനീഷ് കിരൺ, കുസാറ്റ് ശാസ്ത്രഞ്ജൻ എം.ജി മനോജ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ മുൻ എം.ഡി ഡോ പി.വി മോഹനൻ, കണ്ണൂർ യൂണിവേഴ്സിറ്റി ചെയർപേഴ്സൺ കെ. ആര്യ  എന്നിവർ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയോട് സംവദിച്ചു.

പ്രദർശന വിപണന മേള മന്ത്രി തുറന്നുകൊടുത്തു

WhatsApp Image 2025-05-29 at 7.44.42 PM.jpeg

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊലിസ് മൈതാനിയിൽ വൈവിധ്യങ്ങളുടെ 250 ലധികം സ്റ്റാളുകൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുറന്നു കൊടുത്തു. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമടക്കം 251 സ്റ്റാളുകളാണ് മേളയിലെ പ്രധാന ആകർഷണം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദർശന മേളയ്ക്കായി 52000 ചതുരശ്ര അടിയിൽ പവലിയൻ ക്രമീകരിച്ചിട്ടുണ്ട്. ഐപിആർഡിയുടെ 2500 ചതുരശ്ര അടിയിലുള്ള തീം പവലിയനും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, കായികം, കിഫ്ബി, സ്റ്റാർട്ടപ്പ് മിഷനുകൾക്കായി പ്രത്യേക ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. 1500 ചതുരശ്ര അടിയിൽ കേരള ഫിലിം കോർപറേഷന്റെ മിനി തിയേറ്റർ, 16,000 അടിയിൽ ഫുഡ് കോർട്ട്, സ്റ്റേജ്, പോലീസ് വകുപ്പിന്റെ ഡോഗ്ഷോ, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനങ്ങൾ എന്നിവയും സജ്ജമാക്കുന്നുണ്ട്. കാരവൻ ടൂറിസം, അഗ്നിശമന രക്ഷാസേനയുടെ ഡെമോൺസ്ട്രേഷൻ, വനം വകുപ്പിന്റെ സർപ്പ ആപ്പിന്റെ ലൈവ് ഡെമോൺസ്ട്രേഷൻ എന്നിവ പവലിയന് സമീപത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ തത്സമയ അവതരണങ്ങളും അരങ്ങേറും. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. 14 ന് മേള സമാപിക്കും.

എന്റെ കേരളം സെമിനാർ; വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിൽ പുതുതലമുറ പരാജയപ്പെടുന്നു: മന്ത്രി

കണ്ണൂർ: വയോജനങ്ങൾ അവരുടെ വീടുകളിൽ ഒറ്റപ്പെടുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പുതുതലമുറ പരാജയപ്പെടുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ വർധിച്ചു വരികയാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. 'എന്റെ കേരളം' പ്രദർശന വിപണനമേളയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സൗഹൃദ കേരളം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. സംസ്ഥാന വയോജന കൗൺസിൽ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള സംസ്ഥാന വയോജന നയം, വയോജന കൗൺസിൽ, വയോജന കമ്മിഷൻ എന്ന വിഷയത്തിലും ജെ.സി.ഐ ട്രെയിനറും ഡി.എൽ.എസ് എ പാനൽ അഡ്വക്കേറ്റുമായ കെ.എ പ്രദീപ് വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എന്ന വിഷയത്തിലും ക്ലാസെടുത്തു. വയോജന സൗഹൃദ കേരളം 'വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ വയോജന കമ്മിറ്റി അംഗം പി. ലീല സംസാരിച്ചു.

ഓർഫനേജ് കൺട്രോൾ ബോർഡ് കേരളം മെംബർ സിസ്റ്റർ വിനീത, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ വി.എം സുകുമാരൻ, സി.പി ചാത്തുകുട്ടി, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സെക്രട്ടറി രഘുനാഥൻ നമ്പ്യാർ, കേരള ഓർഫനേജസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ജില്ലാ പ്രസിഡന്റ് ബ്രദർ സജി, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് മെംബർ ബ്രദർ സ്റ്റീഫൻ, ജില്ലാ സാമൂഹ്യ നീതി ഓഫിസർ പി. ബിജു, ഗവ. വൃദ്ധ മന്ദിരം സൂപ്രണ്ട് പി.ആർ രാധിക, കൃഷ്ണ മേനോൻ കോളജ് എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. കെ.പി നിധീഷ്, പ്രൊബേഷൻ ഓഫിസർ കെ. സജിത, എ.ഒ പ്രസന്നൻ, ഡോ. സുഹൈൽ ഖാലിദ് ഓപ്പൺ ഫോറത്തിൽ സംസാരിച്ചു.

WhatsApp Image 2025-05-29 at 7.10.45 PM.jpeg

'എന്റെ കേരളം' പ്രദർശന വിപണനമേളയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന സൗഹൃദ കേരളം സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

' എന്റെ കേരളം ' മേള കൊടിയിറങ്ങി

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പൊലിസ് മൈതാനിയിൽ ഏഴ് ദിവസങ്ങളിലായി നടന്ന എന്റെ കേരളം പ്രദർശന വിപണനമേളക്ക് സമാപനമായി. ഡോ. വി. ശിവദാസൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ ഓരോ മേഖലയിൽ നോക്കുമ്പോഴും കേരളം പുരോഗതിയുടെ ഏറ്റവും ഉയർന്ന തലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് എം.പി പറഞ്ഞു. കെ ഫോണിലൂടെ എല്ലായിടത്തും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കി വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു. എന്റെ കേരളം വിപണന മേള വികസന മാതൃകയാണ് സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു. കെ.വി സുമേഷ് എം.എൽ.എ അധ്യക്ഷനായി. ലോകത്തിന് തന്നെ മാതൃകയായി ആധുനിക ചിന്തയെയും വികസന കാഴ്ചപ്പാടിനെയും ഏറ്റവും ഫലപ്രദമായി അവതരിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന സംസ്ഥാനമാണ് കേരളമെന്ന് എം.എൽ.എ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കലക്ടർ അരുൺ കെ വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി വിനീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫിസ് അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  a day ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  a day ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  a day ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  a day ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  a day ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  a day ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ 

Kerala
  •  a day ago
No Image

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

Cricket
  •  a day ago