HOME
DETAILS

തട്ടിപ്പു കേസില്‍ നിന്ന് ഊരാന്‍ മരിച്ചെന്ന് വാര്‍ത്ത നല്‍കി; തട്ടിപ്പുകേസിലെ പ്രതി കൊടൈക്കനാലില്‍ പിടിയില്‍

  
Web Desk
May 18 2025 | 01:05 AM

Fraud Suspect Who Faked Death to Evade Case Arrested in Kodaikanal

കോട്ടയം: മരണപ്പെട്ടെന്ന് വാര്‍ത്ത കൊടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതിയെ ഗാന്ധിനഗര്‍ പൊലിസ് അറസ്റ്റ് ചെയ്തു.

കോട്ടയം പെരുമ്പായിക്കാട് കുമാരനല്ലൂർ മ്യാലിൽ വീട്ടിൽ എം.ആർ സജീവ് (44) എന്ന സുബിനെയാണ് കൊടൈക്കനാലിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2023ൽ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിന്റെ പനമ്പാലം, കുടമാളൂർ ശാഖകളിൽ നിന്ന് മുക്കുപണ്ടം പണയംവച്ച് 4.5 ലക്ഷം രൂപയോളം വാങ്ങിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. നാലു തവണയായി പണയം വെച്ചാണത്രേ ഇത്രയും തുകകൈപ്പറ്റിയത്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മരിച്ചെന്ന വിവരം ലഭിച്ചതോടെ സ്ഥാപനം പൊലിസിനെ സമീപിക്കുകയായിരുന്നു.

2024 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്‌നാട്ടിലേക്ക് മുങ്ങിയ ഇയാൾ മരിച്ചു എന്നും അഡയാറിൽ സംസ്കാരം നടത്തിയതായും പത്രങ്ങളില്‍ വാർത്ത നല്‍കുകയായിരുന്നു. എല്ലാവരും ഇത് വിശ്വസിച്ചെങ്കിലും പൊലിസിനുണ്ടായ സംശയമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. ഭാര്യയുടെ ഫോണിലേക്ക് വന്ന ഒരു ഫോണ്‍കോളാണ് നിർണായകമായത്. ഈ നമ്പരിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിൽ സജീവ് ജീവിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ചു.

മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി പൊലിസ് കൊടൈക്കനാലിൽ എത്തി തന്ത്രപൂര്‍വം ഇയാളെ പിടികൂടുകയായിരുന്നു. അവിടെ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുത്തു. ഇതാണ് പ്രതിയെ കുടുക്കിയതെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മറ്റു ചില തട്ടിപ്പ് കേസുകള്‍ കൂടി ഉണ്ടെന്നാണ് വിവരം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ്റെ കേരളം; തരംഗം തീര്‍ത്ത് റോബോ ടോയ് ഡോഗ് ബെൻ

Kerala
  •  5 hours ago
No Image

കൊച്ചിയില്‍ ഇനി ആഘോഷത്തിന്റെ നാളുകള്‍; 'എൻ്റെ കേരള'ത്തിന് തിരിതെളിഞ്ഞു 

Kerala
  •  5 hours ago
No Image

ലഹരി വിരുദ്ധക്യാമ്പയിൻ; മദ്റസകളിൽ സ്പെഷ്യൽ അസംബ്ലിയും ഒപ്പ് ശേഖരണവും ഇന്ന് 

Kerala
  •  5 hours ago
No Image

പിഎസ്എല്‍വി സി61 വിക്ഷേപണം പരാജയം; തിരിച്ചടിയായത് മൂന്നാം ഘട്ടത്തിലെ തകരാര്‍

National
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-17-05-2025

PSC/UPSC
  •  13 hours ago
No Image

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; എം.ആര്‍. അജിത് കുമാര്‍ തിരിച്ചെത്തി, സായുധ സേന എഡിജിപിയായി നിയമനം

Kerala
  •  13 hours ago
No Image

ഗസ്സയിലെ വംശഹത്യയ്ക്ക് കൃത്രിമ ബുദ്ധി സഹായിച്ചെന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്; എഐയെ യുദ്ധത്തിന്റെ ആയുധമാക്കി ഇസ്റഈൽ 

National
  •  14 hours ago
No Image

ബലൂച് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധ് ദേശീയവാദികളും രംഗത്ത്; പാകിസ്ഥാന് തലവേദന

International
  •  14 hours ago
No Image

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും ഇന്ത്യയുടെ കടുത്ത വ്യാപാര നിയന്ത്രണം; ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കി

National
  •  14 hours ago
No Image

എനിക്ക് എന്റേതായ മൂല്യമുണ്ട്, എളുപ്പം അപമാനിക്കാനാവില്ല; ഒരു പൗരന്റെ ഉത്തരവാദിത്തം നിറവേറ്റി സർവകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും; ശശി തരൂർ

Kerala
  •  14 hours ago