
എൻ്റെ കേരളം; തരംഗം തീര്‍ത്ത് റോബോ ടോയ് ഡോഗ് ബെൻ

കൊച്ചി: വിളിച്ചാൽ ഓടി വരുന്ന, കൈനീട്ടിയാൽ ഷേക്ക് ഹാൻഡ് തരുന്ന, തലോടൽ ഏറെ ഇഷ്ടമുള്ള ഒരു നായക്കുട്ടിയായിരുന്നു എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യ ദിനം കയ്യടക്കിയത്. റോബോ ഇനത്തിലുള്ള ബെൻ എന്ന ഒന്നര വയസുകാരൻ. അതേ, നല്ല ഒന്നാന്തരമൊരു റോബോട്ട് നായക്കുട്ടി.
എജ്യു ടെക് കമ്പനിയായ യുണീക് വേൾഡ് റോബോട്ടിക്സാണ് തരംഗമായിക്കൊണ്ടിരിക്കുന്ന റോബോ ടോയ് ഡോഗായ ബെന്നിനെ മേളയിലേക്ക് എത്തിച്ചത്. ഒരു നായയുടെ എല്ലാവിധ അംഗവിക്ഷേപങ്ങളും ഒത്ത് ചേർന്ന ബെൻ സർവ്വ സ്വാതന്ത്ര്യത്തോടെ വികൃതി കാണിച്ച് ഓടി നടക്കുന്ന കാഴ്ച ഏറെ കൗതുകകരമാണ്.
ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യാൻ സഹായിക്കുന്ന ഡിസ്പെൻസർ റോബോട്ടുകളും മേളയെ ശ്രദ്ധേയമാക്കാനുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സ്റ്റാളിൽ ഇവയെല്ലാം നേരിട്ട് കാണാനും തൊട്ടറിയാനും സാധിക്കും.
വിവിധ തരം ഡ്രോണുകൾ മുതൽ അത്യാധുനിക ഹോളോഗ്രാം മെഷീൻ വരെ അണിനിരത്തിയാണ് സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സൂപ്പർ ഫാബ് ലാബ് കൂടിയായ സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ലാബിൽ നിർമ്മിച്ച വിവിധ വസ്തുക്കളും പ്രദർശനത്തിനുണ്ട്.
ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ കാർഡ് ബോർഡ് കൊണ്ട് സൃഷ്ടിച്ച സോഫയാണ് ഇതിൽ പ്രധാന്യം. കടലാസ് കൊണ്ട് നിർമിച്ച സോഫയിൽ 150 കിലോഗ്രാമിലധികം ഭാരം വഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
കലക്ടർ അങ്കിൾ ക്ഷണിച്ചു, ചിൽഡ്രൻസ് ഹോമിൽനിന്നും അവരെത്തി
കൊച്ചി: കലക്ടർ എൻ.എസ്.കെ ഉമേഷിൻ്റെ ക്ഷണം സ്വീകരിച്ച് എൻറെ കേരളം പ്രദർശന വിപണന മേളയിലെത്തി എറണാകുളം ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾ. 16 അന്തേവാസികളും എട്ട് കെയർടേക്കർമാരും ഉൾപ്പെടെ 24 പേരായിരുന്നു മേളയിലേക്ക് എത്തിയത്.
പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഏക ചിൽഡ്രൻസ് ഹോമാണ് കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്ത് പ്രവർത്തിക്കുന്നത്. ഇവിടുത്തെ ക്ഷേമ പ്രവർത്തനങ്ങൾക്ക് അനുഭാവപൂർണമായ പരിഗണനയാണ് ജില്ലാ കലക്ടർ നൽകുന്നത്. എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ മുഖ്യ സംഘാടകൻ കൂടിയായ ജില്ലാ കലക്ടർ കുട്ടികളുടെ മാനസിക ഉല്ലാസം കൂടി കണക്കിലെടുത്ത് മേള കാണാൻ ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് മുൻപ് തന്നെ മറൈൻഡ്രൈവിലെ പ്രദർശന നഗരിയിൽ എത്തിയ കുട്ടികൾ ജില്ലാ കലക്ടറോടൊപ്പം തന്നെയായിരുന്നു ഓരോ സ്റ്റാളുകളും സന്ദർശിച്ചത്.
വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻ്റ്സ്, റോബോട്ടിക് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ പ്രദർശനം, തീയേറ്റർ ഷോകൾ, പ്ലേ ഏരിയകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സജ്ജീകരണങ്ങളാണ് മേളയിലുള്ളത്. ഏറെ കൗതുകത്തോടെ ഇവയെല്ലാം കണ്ട ശേഷമായിരുന്നു കുട്ടികൾ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യു.കെ..യു.എസ്..മിഡില്‍ ഈസ്റ്റ്...ഭീകരതക്കെതിരായ സന്ദേശം ലോകരാജ്യങ്ങളിലെത്തിക്കാന്‍ ഇന്ത്യ; 32 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 59 അംഗ പ്രതിന്ധി സംഘം, ആര് എവിടെ ലിസ്റ്റ് കാണാം
National
• 2 hours ago
യുഎഇയില്‍ 45 മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന രാജകീയ, അപൂര്‍വ ആഭരണങ്ങള്‍ ലേലത്തിന്; വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
uae
• 2 hours ago
UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും
latest
• 2 hours ago
ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം
National
• 3 hours ago
പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന
International
• 3 hours ago
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍
Kerala
• 3 hours ago
ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ
uae
• 3 hours ago
കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്
International
• 3 hours ago
മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
obituary
• 3 hours ago
മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി
Kuwait
• 3 hours ago
അമേരിക്കയുടെ മിഡ്വെസ്റ്റിൽ ചുഴലിക്കാറ്റ് കെടുതി: 27 മരണം, തകർന്നടിഞ്ഞ് നഗരങ്ങൾ
International
• 4 hours ago
ഈ പത്തു ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ബഹ്റൈനില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് ജോലി ലഭിക്കും
bahrain
• 4 hours ago
കുറ്റാരോപിതരുടെ എസ്.എസ്.എല്‍.സി ഫലം പുറത്തു വിടരുതെന്ന് ഷഹബാസിന്റെ പിതാവ്; കമ്മീഷന് കത്തയച്ചു
Kerala
• 4 hours ago
ന്യൂയോർക്ക് ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ചു; 2 മരണം, 19 പേർക്ക് പരിക്ക്
International
• 4 hours ago
സമസ്ത ലഹരിവിരുദ്ധ ക്യാംപയിന്: ചരിത്രം കുറിച്ച് മദ്രസാങ്കണങ്ങളിലെ അസംബ്ലി, ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് 12 ലക്ഷത്തോളം വിദ്യാര്‍ഥികള്‍
Kerala
• 6 hours ago
ട്രംപിനെ കാണുംമുമ്പ് സിറിയൻ പ്രസിഡന്റിനെ വധിക്കാൻ യു.എസ് പദ്ധതിയിട്ടു; വെളിപ്പെടുത്തി യുഎസ് സെനറ്റര്‍
International
• 6 hours ago
കോണ്‍ഗ്രസിനെ വെട്ടിലാക്കി കേന്ദ്രം; പ്രതിനിധി സംഘത്തെ നയിക്കാന്‍ ശശി തരൂരെത്തുമ്പോള്‍ നേട്ടം ബിജെപിക്കോ?
National
• 7 hours ago
തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കാന് പൊലിസ്
Kerala
• 7 hours ago
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളില്‍ ഒരാളെ രക്ഷപ്പെടാന്‍ സഹായിച്ചത് സി.ഐ.എസ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്
Kerala
• 4 hours ago
ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അറബ് ലീഗ്; ഉച്ചകോടിയില്‍ ഗസ്സക്ക് വേണ്ടി ശക്തമായി വാദിച്ച് സഊദി
International
• 5 hours ago
പാലക്കാട് നാലുവയസുള്ള മകനെ കിണറ്റില്‍ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്തു
Kerala
• 5 hours ago