പാലക്കാട് നാല് വയസുകാരനെ അമ്മ കിണറ്റിലേക്ക് എറിഞ്ഞു; കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട്: പാലക്കാടിൽ നാല് വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത. നാല് വയസുള്ള കുട്ടിയെ അമ്മ 25 അടിയോളം താഴ്ച്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു അമ്മ. വാളയാർ ടോൾ പ്ലാസക്ക് സമീപമാണ് നാല് വയസുകാരനെ അമ്മ കിണറ്റിൽ എറിഞ്ഞുകൊണ്ട് കൊല്ലാൻ ശ്രമിച്ചത്. എന്നാൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് കിണറ്റിലുള്ള മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കിണറ്റിൽ നിന്നും കുഞ്ഞിന്റെ ശബ്ദം കേട്ട വീടിന്റെ അടുത്തുള്ള മറ്റൊരു വീട്ടിൽ ജോലി ചെയ്തിരുന്ന നിർമ്മാണ തൊഴിലാളികൾ ഇവിടേക്ക് എത്തുകയായിരുന്നു. ഇവർ കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഇതിനിടെ നാട്ടുകാർ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. അമ്മയാണ് തന്നെ കിണറ്റിൽ എരിഞ്ഞതെന്ന് കുട്ടി സമ്മതിക്കുകയും ചെയ്തു. സംഭവത്തിൽ അമ്മയായ ശ്വേതക്കെതിരെ വാളയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Mother throws four-year-old boy into well in Palakkad miraculously child survives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."