അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ആവശ്യമുന്നയിച്ച് രാഹുല്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ കോടതി നാളെ പരിഗണിക്കും.
അതിനിടെ, അന്വേഷണ സംഘം രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. കെയര്‍ടേക്കറുടെ ഫ്‌ലാറ്റില്‍ എത്തിയാണ് സംഘം മൊഴി എടുത്തത്. കെയര്‍ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും സി.സി.ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന നിഗമനത്തിലാണ് എസ്.ഐ.ടിയുള്ളത്. അതേസമയം, സി.സി.ടിവി സംവിധാനത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയര്‍ടേക്കര്‍ മൊഴി നല്‍കിയിരിക്കുന്നത്.
ജോലി കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഫ്‌ലാറ്റില്‍ നിന്ന് വീട്ടിലേക്ക് പോയെന്നും രാഹുല്‍ വ്യാഴാഴ്ച വൈകിട്ട് ഫ്‌ലാറ്റില്‍ എത്തിയതിനെ കുറിച്ച് അറിവില്ലെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. ചുവന്ന പോളോ കാര്‍ രണ്ടാഴ്ചയായി ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നെന്നും വ്യാഴാഴ്ചയ്ക്ക് ശേഷം കാര്‍ ഫ്‌ലാറ്റില്‍ വന്നിട്ടില്ലെന്ന് മൊഴിയിലുണ്ട്. മൂന്ന് കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി മാറി ഉപയോഗിച്ചിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ,രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചുവെന്ന കേസില്‍ കൊച്ചിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിന് എറണാകുളം റൂറല്‍ സൈബര്‍ പൊലിസ് ആണ് കേസ് എടുത്തത്. റസാഖ് പി.എ., രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
rahul mangoottil has requested that the proceedings and arguments be heard inside a closed room. the demand has drawn attention, raising questions about privacy and the nature of the case involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."