HOME
DETAILS

വൈറലായി സഊദി കിരീടാവകാശിയുടെ ട്രംപിനോടുള്ള നന്ദി സൂചകമായുള്ള ആംഗ്യം; ഇമോജിയാകാന്‍ എംബിഎസിന്റെ മില്യണ്‍ ഡോളര്‍ റിയാക്ഷന്‍

  
Web Desk
May 20 2025 | 05:05 AM

Saudi Crown Princes Viral Gesture to Trump MBSs Million-Dollar Emoji Reaction Trends

റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ സിറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നതായി പ്രഖ്യാപിച്ച സമയത്തെ സഊദി കിരീടാവകാശിയുടെ നന്ദി സൂചകമായുള്ള പ്രതികരണം വൈറലായിരുന്നു.

ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ നെഞ്ചില്‍ കൈകള്‍ വച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ വൈറല്‍ ആംഗ്യം ഉടന്‍ തന്നെ ഒരു ഇമോജിയായി മാറിയേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

സഊദി കിരീടാവകാശിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നെഞ്ചില്‍ കൈവച്ചിരിക്കുന്ന ഒരു പുതിയ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സഊദി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അലി അല്‍മുതൈരി യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിച്ചു. 

2025-05-2011:05:19.suprabhaatham-news.png
 
 

'ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ആത്മാര്‍ത്ഥമായ ഒരു നിമിഷമായിരുന്നു അത്, ഈ കാലഘട്ടത്തിന്റെ ഭാഷയില്‍ ഇമോജിയില്‍ അത് അനശ്വരമാക്കപ്പെടാന്‍ അര്‍ഹമാണെന്ന് എനിക്ക് തോന്നി. ഈ ആംഗ്യം വൈറലായി, ഇപ്പോള്‍ പല മാനുഷിക സാഹചര്യങ്ങളിലും ആഴത്തിലുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു.' അല്‍മുതൈരി പറഞ്ഞു.

സഊദിയുടെയും ഗള്‍ഫിന്റെയും മൂല്യങ്ങളായ കൃതജ്ഞതയും ബഹുമാനവും പ്രതിഫലിപ്പിക്കുന്നതും മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പദപ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നതും ആയ ഇമോജിയുടെ രൂപകല്‍പ്പന അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് ഔദ്യോഗികമായി സമര്‍പ്പിച്ചതെന്ന് അല്‍മുതൈരി പറഞ്ഞു.

'ജാപ്പനീസ് കിമോണോ, ഇന്ത്യന്‍ സാരി, റഷ്യന്‍ മാട്രിയോഷ്‌ക പാവ തുടങ്ങിയ ഇമോജികളില്‍ ഇതിനകം തന്നെ നിരവധി സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. സഊദി, ഗള്‍ഫ് സംസ്‌കാരങ്ങളെ ഈ ആഗോള ഭാഷയില്‍ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' അദ്ദേഹം പറഞ്ഞു.

അല്‍മുരൈരി മുന്നോട്ടുവച്ച നിര്‍ദ്ദേശം നിലവില്‍ യൂണികോഡിന്റെ പരിഗണനയിലാണ്. ഇമോജിയെക്കുറിച്ചുള്ള അല്‍മുതൈരിയുടെ ട്വീറ്റുകളിലൊന്ന് 24 മണിക്കൂറിനുള്ളില്‍ 3.2 ദശലക്ഷത്തിലധികം ആളുകളാണ് വായിച്ചത്.

അല്‍മുതൈരിയെ സംബന്ധിച്ചിടത്തോളം, ഈ ഇമോജിയുടെ സൃഷ്ടി ആഗോള ഉപയോഗത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നതുകൂടിയാണ്. 

Saudi Crown Prince Mohammed bin Salman’s grand gesture of gratitude to Donald Trump goes viral, with a million-dollar reaction now turned into a trending emoji.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  3 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  3 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  3 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  3 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  3 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  3 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  3 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  3 days ago